---
title: "തേനീച്ചയുടെ കുത്തേറ്റു; കാൽനടയാത്രക്കാരന് ഗുരുതര പരിക്ക് "
english_title: "stung by a bee; Pedestrian seriously injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98004/stung-by-a-bee-pedestrian-seriously-injured"
published_at: "2023-02-18T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0ccc725ede_thenicha.jpg"
keywords: []
---

# തേനീച്ചയുടെ കുത്തേറ്റു; കാൽനടയാത്രക്കാരന് ഗുരുതര പരിക്ക് 

> **Lead Summary:** **തൊട്ടിൽപാലം**: തൊട്ടിൽപ്പാലത്ത് കാട്ടു തേനീച്ചയുടെ കുത്തേറ്റ് യാത്രക്കാരന് പരിക്കേറ്റു. കോതോട് ഹാജിയാർ മുക്ക് സ്വദേശി ഒ.ടി രാജൻ ആണ് കുത്തേറ്റത്.

## Article Content

**തൊട്ടിൽപാലം**: തൊട്ടിൽപ്പാലത്ത് കാട്ടു തേനീച്ചയുടെ കുത്തേറ്റ് യാത്രക്കാരന് പരിക്കേറ്റു. കോതോട് ഹാജിയാർ മുക്ക് സ്വദേശി ഒ.ടി രാജൻ ആണ് കുത്തേറ്റത്.

സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ഇന്നലെ വൈകിട്ട് തൊട്ടിൽപ്പാലത്തുനിന്ന് മുള്ളൻകുന്ന് റോഡിലേക്ക് നടന്നുപോകുമ്പോഴാണ് കൂട്ടമായി എത്തിയ തേനീച്ച രാജനെ ആക്രമിച്ചത്.

കഴിഞ്ഞ ബുധനാഴ്ച ഒടേരിപ്പൊയിലിൽ കയ്യാല നിർമിക്കുകയായിരുന്ന കുണ്ടുതോട് സ്വദേശികളായ ജെയിംസ്, ജിബിൻ എന്നിവർക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98004/stung-by-a-bee-pedestrian-seriously-injured)