---
title: "സ്മരിച്ചു കായക്കൊടിയും; മണ്ഡലം സമ്മേളനത്തിൽ രാഹുലും"
english_title: "Remembering will bear fruit; Rahul in the constituency meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98005/remembering-will-bear-fruit-rahul-in-the-constituency-meeting"
published_at: "2023-02-18T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0d560972aa_de.jpg"
keywords: []
---

# സ്മരിച്ചു കായക്കൊടിയും; മണ്ഡലം സമ്മേളനത്തിൽ രാഹുലും

> **Lead Summary:** **കായക്കൊടി**: യൂത്ത് കോൺഗ്രസ് കായക്കൊടി മണ്ഡലം സമ്മേളനം നടത്തി. ശരത്ത് ലാൽ-കൃപേഷ് അനുസ്മരണ ദിനം കൂടിയായ കഴിഞ്ഞദിവസം രാവിലെ പുഷ്പാർച്ചനയോട് കൂടി പതാക ഉയർത്തി.

## Article Content

**കായക്കൊടി**: യൂത്ത് കോൺഗ്രസ് കായക്കൊടി മണ്ഡലം സമ്മേളനം നടത്തി. ശരത്ത് ലാൽ-കൃപേഷ് അനുസ്മരണ ദിനം കൂടിയായ കഴിഞ്ഞദിവസം രാവിലെ പുഷ്പാർച്ചനയോട് കൂടി പതാക ഉയർത്തി.

പ്രതിനിധി സമ്മേളനവും പദയാത്രയുമായി സമാപന സമ്മേളന വേദിയായ തളീക്കരയിൽ പൊതുസമ്മേളനത്തോടെ അവസാനിച്ചു. പൊതുസമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു.

അഴിമതിയും ധുർത്തും സ്വജന പക്ഷപാതവുമാണ് പിണറായി സർക്കാറിന്റെ നേട്ടം. ബഡ്ജറ്റിൽ കൂട്ടിയ നികുതി കുറച്ചില്ലങ്കിൽ സമരം ശക്തമാക്കുമെന്നും രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു.

കോടികൾ മുക്കി സ്വന്തം വസതിയിൽ കാലിത്തൊഴുത്തും മോഡി പിടിപ്പിക്കലിനും പണം ചെലവഴിക്കുമ്പോൾ ലൈഫ് പദ്ധതിയിലെ പാവങ്ങളെ മുഖ്യമന്ത്രി ഓർക്കണമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് അർജുൻ കോവുക്കുന്ന് അധ്യക്ഷത വഹിച്ചു.

ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആർ ഷഹിൻ , പ്രിൻസ് ആന്റണി, സുഫിയാൻ ചെറുവറ്റ, മോഹനൻ പാറക്കടവ്, കെ പി ബിജു, കോരംങ്കോട്ട് മൊയ്തു, പി പി മൊയ്തു, സന്ധ്യ കരണ്ടോട്,എന്നിവർ  സംസാരിച്ചു.

അർഷാദ് കോരംങ്കോട്ട്, ഷാഹിദ് വി പി, എൻ കെ ഫിർദൗസ്, റിജേഷ് കുമാർ, മുഹമ്മദ് സാലിഹ്, ഷമീന കെ കെ, സുജേഷ് പി കെ, രജിൻ ലാൽ, പ്രകാശൻ, സജിഷ എടക്കുടി, വിപിൻ പണിക്കർ, ശ്രീനിജ കെ പി, രജിത ,ജദീർ, മുഹമ്മദ് ഹക്കീം എന്നിവർ മണ്ഡലം സമ്മേളനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98005/remembering-will-bear-fruit-rahul-in-the-constituency-meeting)