---
title: "വർഷം '23'; വാർഷികത്തിന് ഒരുങ്ങി കുടുംബശ്രീ "
english_title: "Year '23'; Kudumbashree is ready for the anniversary"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98016/year-23-kudumbashree-is-ready-for-the-anniversary"
published_at: "2023-02-18T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0d8f125949_ktyd.jpg"
keywords: []
---

# വർഷം '23'; വാർഷികത്തിന് ഒരുങ്ങി കുടുംബശ്രീ 

> **Lead Summary:** **കായക്കൊടി**: കായക്കൊടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം ഫെബ്രുവരി 21ന് നടക്കും. ഫെബ്രുവരി 21ന് രാവിലെ 9 മണി മുതൽ തുടങ്ങുന്ന പരിപാടി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്യും.

## Article Content

**കായക്കൊടി**: കായക്കൊടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം ഫെബ്രുവരി 21ന് നടക്കും. ഫെബ്രുവരി 21ന് രാവിലെ 9 മണി മുതൽ തുടങ്ങുന്ന പരിപാടി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്യും.

'സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്ക്' അതുവഴി സമൂഹത്തിലേക്ക് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം 25 വർഷം പിന്നിടുകയാണ്.

അയൽക്കൂട്ടങ്ങളിലൂടെ വനിതകളെ അണിനിരത്തി സ്ത്രീകളുടെ ഉന്നതിയും പുരോഗതിയും ആണ് ലക്ഷ്യം വെച്ചത്. ഒട്ടേറെ നൂതന പദ്ധതികൾ ആവിഷ്കരിച്ച് കായക്കൊടി പഞ്ചായത്തിലെ കുടുംബശ്രീ പ്രസ്ഥാനം ശക്തിപ്പെടുത്തുന്ന സന്ദർഭത്തിലാണ് വാർഷികാഘോഷം വന്നു ചേർന്നത്.

വാർഷികാഘോഷത്തോട് അനുബന്ധിച്ച് സാംസ്കാരിക സമ്മേളനം, പാലിയേറ്റീവ് കിറ്റ് സമർപ്പണം, വിവിധ ആദരിക്കൽ ചടങ്ങുകൾ, വൈവിധ്യമാർന്ന കലാ പരിപാടികൾ തുടങ്ങിയവ അരങ്ങേറും.

വാർഡ് മെമ്പർമാരായ അഷ്റഫ് കെ കെ, കുഞ്ഞബ്ദുള്ള, കുമ്പളം കണ്ടി അമ്മത്, കെ പി ബിജു, അബ്ദുല്ലത്തീഫ്, ഒ.പി. മനോജ്, അജിഷ, റഫീക്ക് സംസാരിക്കും.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സതി കണ്ണങ്കൈ(സിപിഐഎം), ആയിഷ ടീച്ചർ (മുസ്ലിം ലീഗ്), യു.വി ബിന്ദു (കോൺഗ്രസ്), ശോഭ പരതാണ്ടി (സിപിഐ), ഷീജ കെ കെ (ജനതാദൾ), സഹീറ കൊടക്കൽ (ഐ എൻ എൽ), അനിതാ രാജൻ (ജെൻഡർ റിസോഴ്സ് പേഴ്സൺ), മനോജ് എടവലത്ത് (ചാർജ് ഓഫീസർ കുടുംബശ്രീ), സംബന്ധിക്കും. ചടങ്ങിന് നന്ദി അർപ്പിച്ചുകൊണ്ട് വൈസ് ചെയർപേഴ്സൺ സിഡിഎസ് ദാക്ഷായണി സംസാരിക്കും.

വാർഷികാഘോഷത്തിലേക്ക് എല്ലാ കുടുംബാംഗങ്ങളെയും ക്ഷണിക്കുകയാണെന്ന് കെപി സുമതി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98016/year-23-kudumbashree-is-ready-for-the-anniversary)