---
title: "ജീവകാരുണ്യം; സ്ഥാപനങ്ങളുടെ പ്രവർത്തനം മാതൃകാപരം. കെ.മുരളീധരൻ എം.പി"
english_title: "philanthropy; The functioning of the institutions is exemplary. K.Muralidharan M.P"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98132/philanthropy-the-functioning-of-the-institutions-is-exemplary-kmuralidharan-mp"
published_at: "2023-02-19T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1c4db8f5fa_kuttiady.jpg"
keywords: []
---

# ജീവകാരുണ്യം; സ്ഥാപനങ്ങളുടെ പ്രവർത്തനം മാതൃകാപരം. കെ.മുരളീധരൻ എം.പി

> **Lead Summary:**  **കക്കട്ടിൽ**: ചാരിറ്റബിൾ സ്ഥാപനങ്ങളുടെ ജീവകാരുണ്യ പ്രവർത്തനം മാതൃകാപരമെന്ന് വടകര എം പി കെ മുരളീധരൻ പറഞ്ഞു.

## Article Content

 **കക്കട്ടിൽ**: ചാരിറ്റബിൾ സ്ഥാപനങ്ങളുടെ ജീവകാരുണ്യ പ്രവർത്തനം മാതൃകാപരമെന്ന് വടകര എം പി കെ മുരളീധരൻ പറഞ്ഞു.

ചികിത്സ സഹായവും വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചും ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്ന കക്കട്ടിൽ ചാരുത ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം ഇത്തരത്തിൽ ശ്ലാഘനീയമാണെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു.

ട്രസ്റ്റിന്റെ പത്താം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ വിചാരിച്ചാൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സാധ്യമല്ല.

ഇത്തരം ചാരിറ്റബിൾ സ്ഥാപനങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും എം പി പറഞ്ഞു. പുതിയ ചികിത്സാസഹായ പദ്ധതി പ്രഖ്യാപനം കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നടത്തി.

ഓർമ റഫീഖ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് ചെയർപേഴ്സൺ റീന സുരേഷ് ഫോട്ടോ അനാച്ഛാദനം ചെയ്തു.

രാജഗോപാലൻ കാരപ്പറ്റ, പി പി അശോകൻ, കെകെ ദിനേശൻ, ജമാൽ മൊകേരി, എപി കുഞ്ഞബ്ദുള്ള, നീലിയോട്ട് നാണു, പറമ്പത്ത് കുമാരൻ, വിപി നാണു, വി.പി കൃഷ്ണൻ, ടി സുധീർ, ഹരികൃഷ്ണ സുരേഷ്, നാസർ കക്കട്ടിൽ, ഒ.വനജ, വി.വി പ്രഭാകരൻ, സംസാരിച്ചു. വി രാജൻ, കെ ദാമോദരൻ, എം എം രാധാകൃഷ്ണൻ, കെ കെ രാഘവൻ, എലിയാറ ആനന്ദൻ, സി.നാരായണൻ, വി പി വാസു, സദാനന്ദൻ, രാമചന്ദ്രൻ, സിപി കൃഷ്ണൻ, വി വി വിനോദൻ, എ വി നാസറുദ്ദീൻ, വി എൻ കുഞ്ഞിക്കണ്ണൻ, ഓ പി അഷ്റഫ്, എ മോഹൻ, സി രാജൻ, ബാബുരാജൻ, ഡോ പുഷ്പരാജൻ, പി കുമാരൻ, സദാശിവൻ എന്നിവർ നേതൃത്വം നൽകി.

ശേഷം പ്രകാശൻ എലിയാറയുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98132/philanthropy-the-functioning-of-the-institutions-is-exemplary-kmuralidharan-mp)