---
title: "ഇലപ്പൊട്ടു രോഗവും; കുറ്റ്യാടിയിലെ റബ്ബർ കർഷകർ പ്രതിസന്ധിയിൽ "
english_title: "and leaf spot disease; Kuttyati rubber farmers in crisis"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98137/and-leaf-spot-disease-kuttyati-rubber-farmers-in-crisis"
published_at: "2023-02-19T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1c76427447_elapott.jpg"
keywords: []
---

# ഇലപ്പൊട്ടു രോഗവും; കുറ്റ്യാടിയിലെ റബ്ബർ കർഷകർ പ്രതിസന്ധിയിൽ 

> **Lead Summary:** **കുറ്റ്യാടി**: കർഷകർക്ക് ആശങ്കയായി കുറ്റ്യാടി മേഖലകളിൽ റബ്ബറുകൾക്ക് ഇലപ്പൊട്ടു രോഗം വ്യാപകമാകുന്നു.

## Article Content

**കുറ്റ്യാടി**: കർഷകർക്ക് ആശങ്കയായി കുറ്റ്യാടി മേഖലകളിൽ റബ്ബറുകൾക്ക് ഇലപ്പൊട്ടു രോഗം വ്യാപകമാകുന്നു.

വിലത്തകർച്ചയിൽ നട്ടംതിരിയുന്ന റബ്ബർ കർഷകർക്ക് ഇത് വലിയ ഇരുട്ടടിയായി മാറിയിരിക്കുകയാണ്.

കുറ്റ്യാടിയിലെയും സമീപപ്രദേശങ്ങളായ കാവിലും പാറ, മരുതോങ്കര, മുള്ളൻകുന്ന്, പശുക്കടവ്, കായക്കൊടി തുടങ്ങിയ മേഖലകളിലെയും റബ്ബർ തോട്ടങ്ങളിൽ രോഗം വ്യാപകമായിട്ടുണ്ട്.

വളരെ വേഗത്തിലാണ് തോട്ടങ്ങളിൽ രോഗം പടർന്നു പിടിക്കുന്നത്. രോഗം പിടിച്ചാൽ മരങ്ങളുടെ പാൽ ഉൽപാദനം 50 ശതമാനത്തിന് താഴെ കുറയുമെന്ന് കർഷകർ പറയുന്നു.

ഒരു വർഷം മുമ്പാണ് പ്രദേശത്ത് ഇലപ്പൊട്ടു രോഗം കണ്ടു തുടങ്ങിയത്. ഇലകളിൽ പൊട്ടുപോലെ പാടുകൾ ബാധിക്കുന്നതാണ് ആദ്യ ലക്ഷണം. തുടർന്ന് ഇല കൾ കൊഴിഞ്ഞു പോവുകയാണ് പതിവ്.

തുടർന്ന് ഇത് ഉൽപാദനത്തിനെ ബാധിക്കുകയും ചെയ്യുന്നു. വ്യാപനത്തിന്റെ തോത് മുമ്പത്തെക്കാൾ അധികം ഇപ്പോൾ കൂടുതലാണെന്നും കർഷകർ ചൂണ്ടിക്കാട്ടി.

റബ്ബർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്ന മരുന്ന് പലരും റബ്ബർ തോട്ടങ്ങളിൽ സ്പ്രേ ചെയ്യുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല. വലിയ മരങ്ങളെക്കാൾ തൈ മരങ്ങളെയാണ് രോഗം കൂടുതൽ ബാധിക്കുന്നത്.

രോഗം ബാധിച്ച് മരങ്ങൾ പാടെ നശിച്ചുപോയതിനാൽ ആശങ്കയിലാണ് കുറ്റ്യാടി പ്രദേശത്തെ റബ്ബർ കർഷകർ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98137/and-leaf-spot-disease-kuttyati-rubber-farmers-in-crisis)