---
title: "എംഡി.എം.എ കടത്താൻ ശ്രമം; വാഹന പരിശോധനയ്ക്കിടെ യുവാവ് പിടിയിൽ"
english_title: "Attempt to traffic MDMA; The young man was arrested during the vehicle inspection"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98174/attempt-to-traffic-mdma-the-young-man-was-arrested-during-the-vehicle-inspection"
published_at: "2023-02-19T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1eb5ca0132_sayooj.jpg"
keywords: []
---

# എംഡി.എം.എ കടത്താൻ ശ്രമം; വാഹന പരിശോധനയ്ക്കിടെ യുവാവ് പിടിയിൽ

> **Lead Summary:** **കുറ്റ്യാടി**: വിൽപ്പനക്കായി ബൈക്കിൽ എം.ഡി.എം. എ കടത്താൻ ശ്രമം.

## Article Content

**കുറ്റ്യാടി**: വിൽപ്പനക്കായി ബൈക്കിൽ എം.ഡി.എം. എ കടത്താൻ ശ്രമം.

കുറ്റ്യാടിയിൽ വാഹന പരിശോധനയ്ക്കിടെ  24 കാരൻ പോലീസ് പിടിയിൽ. വടയം നരിക്കൂട്ടും ചാൽ തരിപ്പൊയിൽ സൂരജ് (24) നെയാണ് കുറ്റ്യാടി പോലീസ്  പിടികൂടിയത്.

നരിക്കൂട്ടും ചാലിൽ നിന്ന് വിൽപ്പനക്കായി കുറ്റ്യാടിയിലേക്ക് ബൈക്കിൽ എം.ഡി.എം എ.യുമായി സഞ്ചരിക്കവെയാണ് ഇയാൾ അറസ്റ്റിലായത്.

നീലേച്ച് കുന്നിൽ വെച്ച് വാഹന പരിശോധനയിൽ ഏർപ്പെട്ട പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയിൽ പോലീസ് ഇയാളെ പിടി കൂടുകയായിരുന്നു.

5.84 ഗ്രാം എംഡി എം എ സൂരജിൽ നിന്നും പിടിച്ചെടുത്തു. എസ് ഐ പി ഷമീറിന്റെയും, ഇൻസ്പെക്ടർ ഇ കെ ഷിജുവിന്റെയും നേതൃത്വത്തിൽ സൂരജിനെ ചോദ്യം ചെയ്തു വരികയാണ്.

ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സിറാജ്, സുനിൽകുമാർ, സജീഷ്, എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98174/attempt-to-traffic-mdma-the-young-man-was-arrested-during-the-vehicle-inspection)