---
title: "ഒ.വി. ഇനി ഓർമ്മ; സർവ്വ കക്ഷി അനുശോചനം "
english_title: "O.V. Now remember; Condolences from all parties"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98204/ov-now-remember-condolences-from-all-parties"
published_at: "2023-02-19T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f2225979401_deverkovil.jpg"
keywords: []
---

# ഒ.വി. ഇനി ഓർമ്മ; സർവ്വ കക്ഷി അനുശോചനം 

> **Lead Summary:** **ദേവർകോവിൽ**: INL സംസ്ഥാന കൗൺസിൽ അംഗവും മത - സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഒ.വി.അബ്ദുൽ ഹമീദിന്റെ വിയോഗത്തിൽ സർവ്വ കക്ഷി അനുശോചന യോഗം ചേർന്നു.

## Article Content

**ദേവർകോവിൽ**: INL സംസ്ഥാന കൗൺസിൽ അംഗവും മത - സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഒ.വി.അബ്ദുൽ ഹമീദിന്റെ വിയോഗത്തിൽ സർവ്വ കക്ഷി അനുശോചന യോഗം ചേർന്നു.

കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിൽ.ഒ.പി അധ്യക്ഷത വഹിച്ചു.

റഫീഖ് കെ മുഖവര ഭാഷണം നടത്തി.

സി എച്ച് ഹമീദ് മാസ്റ്റർ ( INL ജില്ലാ പ്രസിഡണ്ട്), കെ.ജി.ലത്തീഫ് ( INL ജില്ലാ സെക്രട്ടറി) എ.എൻ റഷീദ് ( CPM ജില്ലാ കമ്മറ്റിയംഗം ) കെ പി കുഞ്ഞമ്മദ്(IUML) ബഷീർ മാസ്റ്റർ (കോൺഗ്രസ്) താനാരി കുഞ്ഞമ്മദ് (INL) ഇല്ലത്ത് അസീസ് മാസ്റ്റർ ( SYS) മഠത്തിൽ അമ്മദ് മാസ്റ്റർ ( ജനതാദൾ) യു.പി.കെ.അബ്ദുല്ല ( CPI) ടി.എച്ച്. അഹമദ് ( മഹല്ല് പ്രസിഡൻ്റ്) വി.എ.സി ഇബ്രാഹിം ഹാജി(VVES) പവിത്രൻ മാസ്റ്റർ(NCP) പി.വി. കുഞ്ഞബ്ദുള്ള മൊയ്തു കുന്നുമ്മൽ (INL വയനാട്) സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98204/ov-now-remember-condolences-from-all-parties)