---
title: "സംസ്ഥാന വോളി; വട്ടോളിയിൽ നാളെ മുതൽ "
english_title: "State Volley; From tomorrow in Vatoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98356/state-volley-from-tomorrow-in-vatoli"
published_at: "2023-02-20T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f32b25f2ab8_bolibol.jpg"
keywords: []
---

# സംസ്ഥാന വോളി; വട്ടോളിയിൽ നാളെ മുതൽ 

> **Lead Summary:** **വട്ടോളി**: സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് നാളെ വട്ടോളിയിൽ തുടക്കമാകും. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പാണ് വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ ആരംഭിക്കുക.

## Article Content

**വട്ടോളി**: സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് നാളെ വട്ടോളിയിൽ തുടക്കമാകും. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പാണ് വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ ആരംഭിക്കുക.

സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ കെ കുഞ്ഞിച്ചാത്തു മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലകളെ പ്രതിനിധീകരിച്ച് 14 പുരുഷ- വനിതാ ടീമുകളാണ് അണിനിരക്കുക.

21, 22, 23 ദിവസങ്ങളിൽ ലീഗ് മത്സരങ്ങളും, തുടർന്നുള്ള ദിവസങ്ങളിൽ ക്വാർട്ടർ സെമി മത്സരങ്ങളുമാണ് നടക്കുക.

26നാണ് ഫൈനൽ. വട്ടോളി നാഷണൽ സ്കൂൾ മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

വാർത്താ സമ്മേളനത്തിൽ കെ കെ ദിനേശൻ, കെ ടി രാജൻ, മുഹമ്മദ് കക്കട്ടിൽ, ഒ.ബാലൻ, എം കെ സുനീഷ്, കെ വി ശശിധരൻ, തോമസ് സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98356/state-volley-from-tomorrow-in-vatoli)