---
title: "എല്ലാവര്‍ക്കും സ്വന്തമായ എഴുത്തുകാരന്‍; അക്ബര്‍ കക്കട്ടിലിനെ അനുസ്മരിച്ചു "
english_title: "Everyone has their own writer; Akbar remembered Kakatil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98364/everyone-has-their-own-writer-akbar-remembered-kakatil"
published_at: "2023-02-20T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f332e2efc3c_akbar.jpg"
keywords: []
---

# എല്ലാവര്‍ക്കും സ്വന്തമായ എഴുത്തുകാരന്‍; അക്ബര്‍ കക്കട്ടിലിനെ അനുസ്മരിച്ചു 

> **Lead Summary:**  **കുറ്റ്യാടി**: കേരളത്തിലെ ഏത് പ്രമുഖനും സാധാരണക്കാരനും തങ്ങളുടെ സ്വന്തമാണെന്ന് അവകാശപ്പെടാന്‍ കഴിയുന്ന എഴുത്തുകാരനായിരുന്നു അക്ബര്‍ കക്കട്ടില്‍ എന്ന് ബാലന്‍ തളിയില്‍ പറഞ്ഞു.

## Article Content

 **കുറ്റ്യാടി**: കേരളത്തിലെ ഏത് പ്രമുഖനും സാധാരണക്കാരനും തങ്ങളുടെ സ്വന്തമാണെന്ന് അവകാശപ്പെടാന്‍ കഴിയുന്ന എഴുത്തുകാരനായിരുന്നു അക്ബര്‍ കക്കട്ടില്‍ എന്ന് ബാലന്‍ തളിയില്‍ പറഞ്ഞു.

നരിക്കൂട്ടുംചാല്‍ വേദിക വായനശാലയില്‍ കുറ്റ്യാടിയിലെ എഴുത്തുകാരുടെ കൂട്ടായ്മ നടത്തിയ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്ബര്‍ കഥകളെക്കുറിച്ച് എഴുതാന്‍ പറഞ്ഞാല്‍പ്പോലും ഏതൊരാളും അദ്ദേഹത്തിന്റെ സൗഹൃദത്തെക്കുറിച്ചു മാത്രം സംസാരിക്കും.

ആധുനികതയും ഉത്തരാധുനികതയും എഴുത്തുലോകത്ത് പരീക്ഷിക്കപ്പെട്ടപ്പോഴൊക്കെ മലയാളിക്ക് മനസ്സിലാവുന്ന കഥകളെഴുതി വായനക്കാര്‍ക്കിടയില്‍ അവരുടെ സ്വന്തം എഴുത്തുകാരനായി അക്ബര്‍ ജീവിച്ചുവെന്നും ബാലന്‍ തളിയില്‍ കൂട്ടിച്ചേര്‍ത്തു.

സി.കെ കരുണന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

ജയചന്ദ്രന്‍ മൊകേരി, നവാസ് മൂന്നാംകൈ, മൊയ്തു കണ്ണങ്കോടന്‍, എന്‍.പി സക്കീര്‍, ശശികുമാര്‍ ഊരത്ത്, ഇ.വി മൊയ്തു, ലക്ഷ്മി ദാമോദരന്‍, എന്‍.കെ ശശീന്ദ്രന്‍, റഫീഖുദ്ദീന്‍ പാലേരി, കെ.എസ് അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98364/everyone-has-their-own-writer-akbar-remembered-kakatil)