---
title: "സംസ്ഥാന യൂത്ത് വോളിക്ക് ഇന്ന്  തുടക്കമാകും "
english_title: "State Youth Volley will start today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98576/state-youth-volleyball-starts-today-new"
published_at: "2023-02-21T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f47b054dd0d_voli.jpg"
keywords: []
---

# സംസ്ഥാന യൂത്ത് വോളിക്ക് ഇന്ന്  തുടക്കമാകും 

> **Lead Summary:**  **വട്ടോളി**: സംസ്ഥാന സ്പോർട്സ് കൗൺസിൽ നേതൃത്വത്തിൽ സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് വട്ടോളിയിൽ തുടക്കമാകും.

## Article Content

 **വട്ടോളി**: സംസ്ഥാന സ്പോർട്സ് കൗൺസിൽ നേതൃത്വത്തിൽ സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് വട്ടോളിയിൽ തുടക്കമാകും.

കെ കെ കുഞ്ഞിച്ചാത്തു മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പാണ് വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം ആരംഭിക്കുക .

ജില്ലകളെ പ്രതിനിധീകരിച്ച് 12 പുരുഷ ടീമുകളും 11 വനിതാ ടീമുകളുമാണ് അണിനിരക്കുക.മൂന്ന് ദിവസങ്ങളിൽ ലീഗ് മത്സരങ്ങളും, തുടർന്നുള്ള ദിവസങ്ങളിൽ ക്വാർട്ടർ സെമി മത്സരങ്ങളുമാണ് നടക്കുക.26നാണ് ഫൈനൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98576/state-youth-volleyball-starts-today-new)