---
title: "കുറ്റ്യാടി പദ്ധതി: ഇടതുക പ്രധാന കനാൽ തുറന്നു"
english_title: "Kuttyadi Project: Left Main Canal opened"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98579/kuttyadi-project-left-main-canal-opened"
published_at: "2023-02-21T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f47eb991d5c_kana.jpg"
keywords: []
---

# കുറ്റ്യാടി പദ്ധതി: ഇടതുക പ്രധാന കനാൽ തുറന്നു

> **Lead Summary:**  **കുറ്റ്യാടി**: കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ വഴിയുള്ള ജലവിതരണം ആരംഭിച്ചു.ഇടതുകാര പ്രധാന കനലാണ് തുറന്നത്.

## Article Content

 **കുറ്റ്യാടി**: കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ വഴിയുള്ള ജലവിതരണം ആരംഭിച്ചു.ഇടതുകാര പ്രധാന കനലാണ് തുറന്നത്.

പദ്ധതിക്കായി ജീവാർപ്പണം ചെയ്തവരുടെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഷട്ടർ ഉയർത്തുന്നതിന്റ് ഉദ്‌ഘാടനം നിർവഹിച്ചു.

എക്സിക്യൂട്ടീവ് എൻജിനിയർ യു കെ ഗിരീഷ് കുമാർ, വി അരവിദാക്ഷൻ, സി എച്ച് ഹബി,കെ ഫൈസൽ അസിസ്റ്റന്റ് എൻജിനിയർമാരായ കെ ടി അർജുൻ, വി പ്രബിത, അശ്വിൻ തുടങ്ങിയവർ പങ്കെടുത്തു.

38.2 കിലോമീറ്ററുള്ള ഇടതുകര പ്രധാനകനാലിൽ നിന്നും കക്കോടി, കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങൽ, തിരുവങ്ങൂർ ബ്രാഞ്ച് കനാലുകളിൽ മാർച്ചോടെ ജലവിതരണം ആരംഭിക്കും.

കോഴിക്കോട്, വടകര, കൊയിലാണ്ടി താലൂക്കുകളിലെ 14,569 50,000ത്തിൽ ഹെക്ടറിലാണ് പദ്ധതിയിൽ നിന്നും ജലസേചനം നടത്തുക.

വലുതും ചെറുത്തുമായി 603 കിലോ മീറ്റർ കനാലുകൾ ഇത്തവണ കർഷകസംഘം നേതൃത്വത്തിൽ 50,000 ത്തിൽ പരം സന്നദ്ധ പ്രവർത്തകരാണ് ശുചീകരിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98579/kuttyadi-project-left-main-canal-opened)