---
title: "നാടുണരണം; മയക്ക് മരുന്ന് മാഫിയ ഡിവൈഎഫ്ഐ മറുപടി പറയണം -യൂത്ത് ലീഗ് "
english_title: " should be born; Drug mafia DYFI must answer - Youth League"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98647/should-be-born-drug-mafia-dyfi-must-answer-youth-league"
published_at: "2023-02-21T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4ca4220507_youth.jpg"
keywords: []
---

# നാടുണരണം; മയക്ക് മരുന്ന് മാഫിയ ഡിവൈഎഫ്ഐ മറുപടി പറയണം -യൂത്ത് ലീഗ് 

> **Lead Summary:** **കുറ്റ്യാടി**: കുറ്റ്യാടിയിലും പരിസര പ്രദേശത്തും ലഹരിവിപണനം വർദ്ധിച്ചുവരികയാണെന്നും സ്കൂൾ കുട്ടികൾ വരെ ഇവരുടെ ചതിക്കുഴിൽ അകപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിനെ ചെറുക്കൻ ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏല്ലവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും മുസ്ലി യൂത്ത് ലീഗ് കോഴിക്കോട്‌ ജില്ല സെക്രട്ടറി എം പി ഷാജഹാൻ പറഞ്ഞു.

## Article Content

**കുറ്റ്യാടി**: കുറ്റ്യാടിയിലും പരിസര പ്രദേശത്തും ലഹരിവിപണനം വർദ്ധിച്ചുവരികയാണെന്നും സ്കൂൾ കുട്ടികൾ വരെ ഇവരുടെ ചതിക്കുഴിൽ അകപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിനെ ചെറുക്കൻ ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏല്ലവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും മുസ്ലി യൂത്ത് ലീഗ് കോഴിക്കോട്‌ ജില്ല സെക്രട്ടറി എം പി ഷാജഹാൻ പറഞ്ഞു.

ലഹരി മാഫിയ സംഘങ്ങൾക്ക് മുമ്പിൽ സർക്കാർ സംവിധാനം നിഷ്ക്രിയമാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാടി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡൻ്റ് ഷൗക്കത്ത് വടയം അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം എംഡി എം മായി കുറ്റ്യാടി എസ്.ഐ പി.ഷമീറും സംഘവും നരികൂട്ടംചാലിൽ വെച്ചു പിടികൂടിയ സൂരജ് നരിക്കൂട്ടുംച്ചാൽ യൂണിറ്റ് ഡി.വൈ.എഫ്.ഐ മുൻ പ്രസിഡന്റ് കൂടിയാണ്.

രണ്ട് വർഷത്തോളമായി സൂരജിനു മെമ്പർഷിപ്പ് പോലും ഇല്ല എന്ന് ഡി വൈ എഫ് ഐ നേതൃത്വം പറയുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയകളിലൊക്കെ പാർട്ടിക്ക് വേണ്ടി അടുത്തകാലത്തു വരെ സജീവ ഇടപെടൽ നടത്തിയിട്ടുണ്ട് സൂരജ്.

ഇതുപോലുള്ളവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താൻ ഡി വൈ എഫ് ഐ ഉൾപ്പെടെ രംഗത്ത് വരണമെന്നും യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.

കുറ്റ്യാടിയും പരിസരപ്രദേശങ്ങളും വൻലഹരി മരുന്ന് സംഘത്തിൻറെ കേന്ദ്രമായി മാറിയിട്ടുണ്ട്.

ശക്തമായ നടപടി ഉണ്ടാകാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ടുപോകും.മുഹമ്മദ്.കെ.പി, മനാഫ്.കെ.കെ,. ഷനീഫ് കളത്തിൽ, ഷഫീഖ്.പി.സി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98647/should-be-born-drug-mafia-dyfi-must-answer-youth-league)