---
title: "ടൂർണമെന്റിന് തുടക്കം; സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ്  വട്ടോളിയിൽ "
english_title: "The tournament begins; State Youth Volleyball Championship at Vatoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98682/the-tournament-begins-state-youth-volleyball-championship-at-vatoli"
published_at: "2023-02-21T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4e44301c38_volibol.jpg"
keywords: []
---

# ടൂർണമെന്റിന് തുടക്കം; സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ്  വട്ടോളിയിൽ 

> **Lead Summary:** **കുറ്റ്യാടി **: വട്ടോളി സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ജില്ലാ ടെക്നിക്കൽ കമ്മറ്റിയും സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് വട്ടോളിയിൽ തുടക്കമായി.

## Article Content

**കുറ്റ്യാടി **: വട്ടോളി സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ജില്ലാ ടെക്നിക്കൽ കമ്മറ്റിയും സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് വട്ടോളിയിൽ തുടക്കമായി.

കുന്നുമ്മൽ കേന്ദ്രീകരിച്ച് നിർദ്ധനരായവർക്ക് സഹായം നൽകി വരുന്ന കെ കെ കുഞ്ഞിച്ചാത്തു മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ധനശേഖരാണാർത്ഥമാണ് ചാമ്പ്യൻഷിപ്പ്  സംഘടിപ്പിക്കപ്പെടുന്നത്. 

വട്ടോളിനാഷണൽ ഹയർസെക്കന്ററി സ്കൂൾ മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ സ്പോർട്സ്്സ് കൗൺസിൽ പ്രസിിഡൻ്റ് ഒ രാജഗോപാലൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.

കെ കെെ ലതിക അധ്യക്ഷ്ഷയായ  ചടങ്ങിൽ ഉസ്മാൻ ഹാജി, അനിൽകുമാർ, റോയ് ജോൺ, കെ കെ സുരേഷ് ,വി എംംംം ചന്ദ്രൻ ,നസറുദ്ദീൻ, എം എംം രാധാകൃഷ്ണൻ , വി പിി വാസു,വി രാജൻ, വി നാരായണൻ, കെ ടിരാജൻ എന്നിവർ സംസാാരിച്ചു.

വിദ്യാ്യാസാഗർ സ്വാഗതവും കെ കെ ദിനേശൻ നന്ദിയും പറഞ്ഞു.

ജില്ലകളെ പ്രതിനിധീകരിച്ച് പന്ത്രണ്ട് പുരുഷ ടീമും പതിനൊന്ന് വനീത ടീമുകളും പങ്കെടുക്കുക.

ചൊവ്വ നടന്ന ലീഗ് മത്സരത്തി്ൽ പുരുഷ വിഭാഗത്തി്ൽ കോട്ടയം എകപക്ഷീയമായ മൂന്നു സെറ്റുകൾക്ക് പത്തനംതിട്ടയെയും ഏറണാാകുളം ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് കാസർഗോഡിനെയും പരാജയപ്പെടുത്തി.

തിരുവന്ത്പുരത്തെ കോട്ടയം മൂന്നു സെറ്റുകൾക്കും ഇടുക്കി്പാലക്കാടിനെ മൂന്നു സെറ്റുകൾക്കും പരാജയപ്പെടുത്തി.

വനിത വിഭാഗത്തിൽ കോട്ടയംം ഏകപക്ഷീയമായ മൂന്നു സെറ്റുകൾക്ക് പാലക്കാടിനെയും ഇടുക്കി് മൂന്നു സെറ്റു്കൾക്ക് മലപ്പുറത്തെയും പരാജയപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98682/the-tournament-begins-state-youth-volleyball-championship-at-vatoli)