---
title: "സമഗ്ര കാർഷിക പദ്ധതി; ഐഐഎം പഠന സംഘം കുറ്റ്യാടി മണ്ഡലത്തിൽ സന്ദർശനം നടത്തി "
english_title: "Comprehensive Agricultural Plan; IIM study team visited Kuttyadi constituency"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98702/comprehensive-agricultural-plan-iim-study-team-visited-kuttyadi-constituency"
published_at: "2023-02-21T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4f7c3d4343_kutt.jpg"
keywords: []
---

# സമഗ്ര കാർഷിക പദ്ധതി; ഐഐഎം പഠന സംഘം കുറ്റ്യാടി മണ്ഡലത്തിൽ സന്ദർശനം നടത്തി 

> **Lead Summary:** **കുറ്റ്യാടി**: നിയോജകമണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ലോകത്തിലെ തന്നെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐഎം കോഴിക്കോട്, അഹമ്മദാബാദ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് - കോഴിക്കോട്) എന്നിവിടങ്ങളിലെ ബിരുദാനന്തര ബിരുദപഠനം നടത്തുന്ന വിദ്യാർത്ഥികൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി.

## Article Content

**കുറ്റ്യാടി**: നിയോജകമണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ലോകത്തിലെ തന്നെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐഎം കോഴിക്കോട്, അഹമ്മദാബാദ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് - കോഴിക്കോട്) എന്നിവിടങ്ങളിലെ ബിരുദാനന്തര ബിരുദപഠനം നടത്തുന്ന വിദ്യാർത്ഥികൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി.

കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി കാർഷികോൽപ്പന്നങ്ങളുടെ ഡിമാൻഡ് ,സപ്ലൈ  പഠനം നടത്തുകയാണ് സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വളരെ ഊർജ്ജസ്വലമായും കാര്യക്ഷമതയോടു കൂടിയുമാണ് കൃഷിക്കാരുടെയും , മറ്റു സമൂഹത്തിൻറെ വിവിധ തലങ്ങളിലുള്ളവരുടെ വീടുകളിലും നേരിട്ട് ചെന്ന് റിപ്പോർട്ടിൻ്റെ ഭാഗമായുള്ള പഠനം നടത്തിയത് .

നിയോജക മണ്ഡലം കാർഷിക വികസന സമിതി കൺവീനർ ആർ.ബാലറാം , പി.കെ.ദിവാകരൻ (പ്രസിഡന്റ് , മന്തരത്തൂർ കോ.ഓപ്പ. ബാങ്ക്),കൺസൾട്ടന്റ് അജിത്ത്, യുഎൽ സിസിഎസ്പ്രതിനിധി അശ്വിൻ,മറ്റ് കാർഷിക വികസന സമിതി അംഗങൾ, പൊതുപ്രവർത്തകർ എന്നിവർ പഠന സംഘത്തെ സഹായിക്കുന്നുണ്ട്.

കാർഷിക മേഖലയിൽ മികച്ച രീതിയിലുള്ള മാറ്റം സൃഷ്ടിക്കാൻ കഴിയും എന്ന് തന്നെയാണ് സന്ദർശന വേളയിൽ സംഘം അഭിപ്രായപ്പെടുന്നത്.

ഈ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂപ്രകൃതിക്കും,കാലാവസ്ഥയ്ക്കും അനുയോജ്യമായ തരത്തിൽ , ശാസ്ത്രീയ കൃഷി രീതി നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് വരും മാസങ്ങളിൽ തന്നെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുമെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98702/comprehensive-agricultural-plan-iim-study-team-visited-kuttyadi-constituency)