---
title: "വോളി ആരവം; യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന്  വട്ടോളിയിൽ തുടക്കമായി"
english_title: "volley noise; Youth Volleyball Championship has started in Vatoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98713/volley-noise-youth-volleyball-championship-has-started-in-vatoli"
published_at: "2023-02-21T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f4fe9479116_foot_ball_1.jpg"
keywords: []
---

# വോളി ആരവം; യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന്  വട്ടോളിയിൽ തുടക്കമായി

> **Lead Summary:** **വട്ടോളി: **സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ജില്ലാ ടെക്നിക്കൽ കമ്മറ്റിയും സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് വട്ടോളിയിൽ തുടക്കമായി. കുന്നുമ്മൽ കേന്ദ്രീകരിച്ച് നിർദ്ധനരായവർക്ക് സഹായം നൽകി വരുന്ന കെ കെ കുഞ്ഞിച്ചാത്തു മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ധനശേഖരാണാർത്ഥമാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കപ്പെടുന്നത്. 

## Article Content

**വട്ടോളി: **സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ജില്ലാ ടെക്നിക്കൽ കമ്മറ്റിയും സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് വട്ടോളിയിൽ തുടക്കമായി. കുന്നുമ്മൽ കേന്ദ്രീകരിച്ച് നിർദ്ധനരായവർക്ക് സഹായം നൽകി വരുന്ന കെ കെ കുഞ്ഞിച്ചാത്തു മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ധനശേഖരാണാർത്ഥമാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കപ്പെടുന്നത്. 

വട്ടോളിനാഷണൽ ഹയർസെക്കന്ററി സ്കൂൾ മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ രാജഗോപാലൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കെ കെെ ലതിക അധ്യക്ഷയായി ഉസ്മാൻ ഹാജി, അനിൽകുമാർ, റോയ് ജോൺ, കെ കെ സുരേഷ് ,വി എം ചന്ദ്രൻ ,നസറുദ്ദീൻ, എം എം രാധാകൃഷ്ണൻ , വി പി വാസു,വി രാജൻ, വി നാരായണൻ, കെ ടിരാജൻ എന്നിവർ സംസാരിച്ചു.

വിദ്യാസാഗർ സ്വാഗതവും കെ കെ ദിനേശൻ നന്ദിയും പറഞ്ഞു. ജില്ലകളെ പ്രതിനിധീകരിച്ച് പന്ത്രണ്ട് പുരുഷ ടീമും പതിനൊന്ന് വനീത ടീമുകളും പങ്കെടുക്കുക. ചൊവ്വ നടന്ന ലീഗ് മത്സരത്തിൽ പുരുഷ വിഭാഗത്തിൽ കോട്ടയം എകപക്ഷീയമായ മൂന്നു സെറ്റുകൾക്ക് പത്തനംതിട്ടയെയും ഏറണാാകുളം ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് കാസർഗോഡിനെയും പരാജയപ്പെടുത്തി.തിരുവന്തപുരത്തെ കോട്ടയം മൂന്നു സെറ്റുകൾക്കും പരാജയപ്പെടുത്തി.

ഇടുക്കി്പാലക്കാടിനെ മൂന്നു സെറ്റുകൾക്കും പരാജയപ്പെടുത്തി. വനിത വിഭാഗത്തിൽ കോട്ടയം ഏകപക്ഷീയമായ മൂന്നു സെറ്റുകൾക്ക് പാലക്കാടിനെയും പരാജയപ്പെടുത്തി. ഇടുക്കി് മൂന്നു സെറ്റു്കൾക്ക് മലപ്പുറത്തെയും പരാജയപ്പെടുത്തി. photo (1) സംസ്ഥാന യൂത്ത് വോളി സ്പോർട്സ് കമ്മറ്റി പ്രസിഡൻ്റ് ഒ രാജഗോപാലൻ ഉദ്ഘാടനം (2) ഡോ: പി കെ ഷാജഹാൻ കളിക്കാരെ പരിചയപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98713/volley-noise-youth-volleyball-championship-has-started-in-vatoli)