---
title: "സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ്; വിജയികളായി കോഴിക്കോടും കണ്ണൂരും "
english_title: "State Youth Volleyball Championship; Kozhikode and Kannur as winners"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98762/state-youth-volleyball-championship-kozhikode-and-kannur-as-winners"
published_at: "2023-02-22T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5a40005cd2_boli.jpg"
keywords: []
---

# സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ്; വിജയികളായി കോഴിക്കോടും കണ്ണൂരും 

> **Lead Summary:** **വട്ടോളി**: സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ജില്ലാ ടെക്നിക്കൽ കമ്മറ്റിയും സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി.

## Article Content

**വട്ടോളി**: സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ജില്ലാ ടെക്നിക്കൽ കമ്മറ്റിയും സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി.

വയനാട് കോഴിക്കോട് മത്സരത്തിൽ ഏകപക്ഷിയമായ രണ്ട്‌ സെറ്റുകൾക്ക് വയനാടിനെ കോഴിക്കോട് പരാജയപ്പെടുത്തി. വനിതാ വിഭാഗത്തിൽ കോഴിക്കോട് ജേതാക്കൾ ആയപ്പോൾ പുരുഷ വിഭാഗത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾ നേടി മലപ്പുറത്തെ പരാജയപ്പെടുത്തി കണ്ണൂർ വിജയിച്ചു.

ഇന്ന് 4.30 ന് വനിതാ വിഭാഗത്തിൽ കണ്ണൂരും മലപ്പുറവും ഏറ്റുമുട്ടും. 5.30ന് കോഴിക്കോട് കാസർഗോഡ് വനിതാ ടീമുകളും കളിക്കളത്തിൽ ഇറങ്ങും. 6.30ന് കൊല്ലം-വയനാട് പുരുഷ ടീമുകളും, 7.30ന് കണ്ണൂർ പാലക്കാട് പുരുഷ ടീമുകളും കളിക്കളത്തിൽ ഏറ്റുമുട്ടും.****

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98762/state-youth-volleyball-championship-kozhikode-and-kannur-as-winners)