---
title: "കന്നുകാലികളെ മോഷണം പോയതായി പരാതി"
english_title: "Complaint of theft of cattle"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/98861/complaint-of-theft-of-cattle"
published_at: "2023-02-22T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5f1980f3dd_kannukali.jpg"
keywords: []
---

# കന്നുകാലികളെ മോഷണം പോയതായി പരാതി

> **Lead Summary:** **കുറ്റ്യാടി** : തളീക്കര കാഞ്ഞിരോളിയിൽ ഇരുപത് കന്നുകാലികളെ മോഷ്ടിച്ചതായി പരാതി.വിൽപ്പനയ്ക്കായി എത്തിച്ച എട്ടുലക്ഷം രൂപയുടെ കന്നുകാലികളെയാണ് കാണാതായത്.

## Article Content

**കുറ്റ്യാടി** : തളീക്കര കാഞ്ഞിരോളിയിൽ ഇരുപത് കന്നുകാലികളെ മോഷ്ടിച്ചതായി പരാതി.വിൽപ്പനയ്ക്കായി എത്തിച്ച എട്ടുലക്ഷം രൂപയുടെ കന്നുകാലികളെയാണ് കാണാതായത്.

തളീക്കര സ്വദേശികളായ അജ്മൽ, ലുബൈൻ, എന്നിവരുടേതാണ് കാണാതായ ഇരുപത് കന്നുകാലികൾ. ചൊവ്വഴ്ച പുലർച്ചെ ഒരുമാണിക്കും നാലേമുപ്പത്തിനും ഇടയിലാണ് മോഷണം എന്ന ഉടമകൾ പരാതിപ്പെടുന്നു.

മുപ്പത്തിമൂന്നു കന്നുകാലികളിൽ രണ്ടെണ്ണം കഴിഞ്ഞ ദിവസം കൊണ്ടുപോയിരുന്നു. ബാക്കിയുള്ള കന്നുകാലികളിൽ നിന്നാണ് ഇരുപത്തെണ്ണത്തിനെ മോഷണം പോയത്.

വിവിധ സ്ഥലങ്ങളിൽ നിന്ന് കാച്ചവടത്തിനായി കൊണ്ടുവന്ന കന്നുകാലികളെ സ്വയം അഴിഞ്ഞു പോകാത്ത രീതിയിൽ ആയിരുന്നു കെട്ടിയിരുന്നത്.

മോഷ്ടാക്കളെ ഉടൻ കണ്ടെത്തണമെന്ന് നാട്ടുകാരും ആവശ്യപെടുന്നു. ഉടമകളുടെ പരാതിയിൽ തൊട്ടിൽപ്പാലം പോലീസ് കേസ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി സി ടി വി ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/98861/complaint-of-theft-of-cattle)