---
title: "ആവേശം തോരാതെ രണ്ടാംദിനം; സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ്"
english_title: "Second day without excitement; State Youth Volleyball Championship"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/99026/second-day-without-excitement-state-youth-volleyball-championship"
published_at: "2023-02-23T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f6ff9deb9ca_voli.jpg"
keywords: []
---

# ആവേശം തോരാതെ രണ്ടാംദിനം; സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ്

> **Lead Summary:** **വട്ടോളി**: സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ജില്ലാ ടെക്നിക്കൽ കമ്മറ്റിയും സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് കാണികൾക്ക് ആവേശം തീർത്ത് രണ്ടാംദിനവും.

## Article Content

**വട്ടോളി**: സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ജില്ലാ ടെക്നിക്കൽ കമ്മറ്റിയും സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് കാണികൾക്ക് ആവേശം തീർത്ത് രണ്ടാംദിനവും.

കൊല്ലം ആലപ്പുഴ പുരുഷ വിഭാഗത്തിൽ ആലപ്പുഴഴേ പിന്നിലാക്കി കൊല്ലം ജേതാക്കൾ ആയപ്പോൾ തൃശൂർ കാസർഗോഡ് മത്സരത്തിൽ പരാജയപ്പെടുത്തി തൃശൂർ വിജയിച്ചു.

കോഴിക്കോട് കാസർഗോഡ് വനിതാ വിഭാഗത്തിൽ കാസർകോടിനെ പിന്നിലാക്കി കോഴിക്കോട് വനിതാ ടീം വിജയിച്ചു. മലപ്പുറം പാലക്കാട് മത്സരത്തിൽ പാലക്കാടിനെ പരാജയപ്പെടുത്തി മലപ്പുറം പുരുഷ ടീം വിജയികളായി.

പുരുഷ വിഭാഗം കൊല്ലം വയനാട് മത്സരത്തിൽ വയനാടിനെ പിന്നിലാക്കി കൊല്ലം വിജയിച്ചു. ഇന്ന് വൈകുന്നേരം വനിതാ വിഭാഗത്തിൽ കണ്ണൂരും തൃശ്ശൂരും ഏറ്റുമുട്ടും. കോഴിക്കോട് വയനാട് വനിതാ ടീമുകളും കളിക്കളത്തിൽ ഇറങ്ങും.

കോഴിക്കോട്-കൊല്ലം പുരുഷ ടീമുകളും, ഇടുക്കി കണ്ണൂർ പുരുഷ ടീമുകളും, തിരുവനന്തപുരം പത്തനംതിട്ടയും, ആലപ്പുഴ വയനാട് പുരുഷ ടീമുകളും ഏറ്റുമുട്ടും. കോട്ടയം ആലപ്പുഴ വനിതാ കളിക്കാരും കളിക്കളത്തിൽ ഏറ്റുമുട്ടും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/99026/second-day-without-excitement-state-youth-volleyball-championship)