---
title: "സി ഡി എസ് വാർഷികവും വനിതാ സെമിനാറും"
english_title: "CDS Annual and Women's Seminar"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/99093/cds-annual-and-womens-seminar"
published_at: "2023-02-23T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f748197a804_varshikam_pic.jpg"
keywords: []
---

# സി ഡി എസ് വാർഷികവും വനിതാ സെമിനാറും

> **Lead Summary:** **കുറ്റ്യാടി**: സ്ത്രീകൾക്ക് നേരെ നടക്കുന്ന അധിക്ഷേപവും അക്രമവും അവസാനിപ്പിക്കണമെങ്കിൽ സമൂഹത്തിന്റെ പൊതു മനഃസാക്ഷി മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി.സതീദേവി പറഞ്ഞു.

## Article Content

**കുറ്റ്യാടി**: സ്ത്രീകൾക്ക് നേരെ നടക്കുന്ന അധിക്ഷേപവും അക്രമവും അവസാനിപ്പിക്കണമെങ്കിൽ സമൂഹത്തിന്റെ പൊതു മനഃസാക്ഷി മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി.സതീദേവി പറഞ്ഞു.

കായക്കൊടി പഞ്ചായത് കുടുംബശ്രീ സി ഡി എസ് വാർഷികവും വനിതാ സെമിനാറും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

പഞ്ചായത് പ്രസിഡന്റ് ഒ.പി ഷിജിൽ അധ്യക്ഷനായി. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കുടുംബശ്രീ അംഗങ്ങൾ, ഏറ്റവും കൂടുതൽ പ്രായമുള്ളവർ, ജില്ലാ മിഷൻ രംഗശ്രീ നാടകത്തിലെ അംഗങ്ങൾ, ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ നിഹാദ് എന്നിവരെ കുന്നുമ്മൽ ബ്ലോക്ക് പ്രസിഡണ്ട് കെ പി ചന്ദ്രി ആദരിച്ചു.

പാലിയേറ്റിവ് കിറ്റ് സമർപ്പണവും നടത്തി. എൻ കെ ലീല,സി എം യശോദ,ഗീത രാജൻ, തുടങ്ങിയവർ സംസാരിച്ചു.കെ പി സുമതി സ്വാഗതവും ദാക്ഷായണി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/99093/cds-annual-and-womens-seminar)