---
title: " അരിക്ക് ക്ഷാമം; സ്​കൂളിൽ  ഉച്ചഭക്ഷണം മുടങ്ങി "
english_title: "A shortage of rice; Lunch is stopped at school"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/99376/a-shortage-of-rice-lunch-is-stopped-at-school"
published_at: "2023-02-24T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8a3a061efb_uchabakshanam.jpg"
keywords: []
---

#  അരിക്ക് ക്ഷാമം; സ്​കൂളിൽ  ഉച്ചഭക്ഷണം മുടങ്ങി 

> **Lead Summary:** **കു​റ്റ്യാ​ടി**: ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി മാ​സം​തോ​റും സ്​​കൂ​ളു​ക​ൾ​ക്ക്​ ല​ഭി​ച്ചി​രു​ന്ന പ​ണം ര​ണ്ടു​മാ​സ​മാ​യി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ പ​രാ​തി. ക​ഴി​ഞ്ഞ ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം, പാ​ൽ, മു​ട്ട എ​ന്നി​വ ന​ൽ​കി​യ​തി​ന്റെ പ​ണം ഫെ​ബ്രു​വ​രി അ​വ​സാ​നി​ക്കാ​റാ​യി​ട്ടും ല​ഭി​ച്ചി​ട്ടി​ല്ല.

## Article Content

**കു​റ്റ്യാ​ടി**: ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി മാ​സം​തോ​റും സ്​​കൂ​ളു​ക​ൾ​ക്ക്​ ല​ഭി​ച്ചി​രു​ന്ന പ​ണം ര​ണ്ടു​മാ​സ​മാ​യി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ പ​രാ​തി. ക​ഴി​ഞ്ഞ ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം, പാ​ൽ, മു​ട്ട എ​ന്നി​വ ന​ൽ​കി​യ​തി​ന്റെ പ​ണം ഫെ​ബ്രു​വ​രി അ​വ​സാ​നി​ക്കാ​റാ​യി​ട്ടും ല​ഭി​ച്ചി​ട്ടി​ല്ല.

അ​രി​മാ​ത്ര​മാ​ണ്​ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. പാ​ച​ക ഗ്യാ​സ്, പാ​ൽ, മു​ട്ട, പ​ല​വ്യ​ഞ്ജ​നം, പ​ച്ച​ക്ക​റി എ​ന്നി​വ​യു​ടെ വി​ല​യും അ​രി ക​ട​ത്തു​കൂ​ലി​യും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ന​ൽ​ക​ണം.ദി​വ​സ​വും ക​റി​യും ഉ​പ്പേ​രി​യും ഉ​ൾ​പ്പെ​ട്ട ചോ​റും ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സം പാ​ലും ഒ​രു ദി​വ​സം മു​ട്ട​യും ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്​ ദി​വ​സം ഒ​രു കു​ട്ടി​ക്ക്​ എ​ട്ടു രൂ​പ​യാ​ണ്.

കു​ട്ടി​ക​ളു​ടെ എ​ണ്ണം നൂ​റ്റ​മ്പ​തി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ ഇ​ത്​ ഏ​ഴാ​യി കു​റ​യും. ഈ ​പ്ര​യാ​സ​ത്തി​നി​ട​യി​ലാ​ണ്​ അ​രി​ക്കും ക്ഷാ​മം. മാ​വേ​ലി സ്​​റ്റോ​റു​ക​ൾ വ​ഴി ല​ഭി​ക്കു​ന്ന അ​രി ഈ ​മാ​സ​മാ​ദ്യം മി​ക്ക മാ​വേ​ലി സ്​​റ്റോ​റു​ക​ളി​ലും ല​ഭി​ച്ചി​ട്ടി​ല്ല.

പ​ല​രും വാ​യ്പ വാ​ങ്ങി​യും മ​റ്റു​മാ​ണ്​ ചോ​റ്​ വെ​ച്ച​ത്. മാ​സ​മാ​ദ്യം മാ​വേ​ലി സ്​​റ്റോ​റു​ക​ളി​ൽ ല​ഭി​ക്കേ​ണ്ട അ​രി മാ​സം അ​വ​സാ​നി​ക്കാ​നി​രി​ക്കേ​യാ​ണ്​ എ​ത്തു​ന്ന​ത്. ഇ​തി​നാ​ൽ ചി​ല സ്കൂ​ളു​ക​ൾ​ക്ക്​ കി​ട്ടി​യ​താ​ക​ട്ടെ എ.​ഇ.​ഒ പാ​സാ​ക്കി​യ ഇ​ൻ​ഡ​ന്റി​നേ​ക്കാ​ൾ കു​റ​വും. എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും ന​ൽ​കാ​നു​ള്ള​ത്ര അ​രി ല​ഭ്യ​മ​ല്ലെ​ന്ന അ​വ​സ്ഥ​യു​മു​ണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/99376/a-shortage-of-rice-lunch-is-stopped-at-school)