---
title: "വനിതാ വിഭാഗം ക്വാർട്ടർ ഫൈനൽ; സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് "
english_title: " Women's Quarter Finals; State Youth Volleyball Championship"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/99480/womens-quarter-finals-state-youth-volleyball-championship"
published_at: "2023-02-25T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f980802fd01_voli.jpg"
keywords: []
---

# വനിതാ വിഭാഗം ക്വാർട്ടർ ഫൈനൽ; സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് 

> **Lead Summary:** **വട്ടോളി**: സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ജില്ലാ ടെക്നിക്കൽ കമ്മറ്റിയും സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് കാണികൾക്ക് ആവേശം തോരാതെ വനിതാ വിഭാഗം ക്വാർട്ടർ ഫൈനൽ.

## Article Content

**വട്ടോളി**: സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ജില്ലാ ടെക്നിക്കൽ കമ്മറ്റിയും സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് കാണികൾക്ക് ആവേശം തോരാതെ വനിതാ വിഭാഗം ക്വാർട്ടർ ഫൈനൽ.

വനിതാ വിഭാഗം ക്വാർട്ടർ ഫൈനൽസിൽ ആദ്യ മത്സരത്തിൽ പത്തനംതിട്ട കണ്ണൂരിനെ നേരിട്ടുള്ള സെറ്റുകൾക്ക് (25-10, 25-18 ,25-18) പരിചയപ്പെടുത്തി.

വയനാട് കോട്ടയത്തെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കും (25-19,22-25,25-21,25-19),കോഴിക്കോട് നേരിട്ടുള്ള സെറ്റുകൾക്ക് ഏറണാകുളത്തെയും (25-9,25-10,25-10) പരാജയപ്പെടുത്തി.

വനിതാ വിഭാഗം ക്വാർട്ടർ ഫൈനലിലെ അവസാന മൽസരത്തിൽ ആലപ്പുഴയെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് തൃശൂർ(25-19 ,25-21,25-20) പരാജയപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/99480/womens-quarter-finals-state-youth-volleyball-championship)