---
title: "നിട്ടൂരിൽ സമൂഹവിരുദ്ധർ കാർഷികവിളകൾ നശിപ്പിച്ചതായി പരാതി"
english_title: "Complaint that anti-social elements have destroyed agricultural crops in Nitoor"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/99557/complaint-that-anti-social-elements-have-destroyed-agricultural-crops-in-nitoor"
published_at: "2023-02-25T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9be0982716_karshikavila.jpg"
keywords: []
---

# നിട്ടൂരിൽ സമൂഹവിരുദ്ധർ കാർഷികവിളകൾ നശിപ്പിച്ചതായി പരാതി

> **Lead Summary:** **കുറ്റ്യാടി** : നിട്ടൂരിൽ സമൂഹവിരുദ്ധർ കാർഷികവിളകൾ നശിപ്പിച്ചതായി പരാതി. നിട്ടൂർ ശിവക്ഷേത്രപരിസരത്തെ മൂന്നോളം കർഷകരുടെ വാഴ, കവുങ്ങ് എന്നിവയാണ് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ പിഴുതെറിഞ്ഞത്.

## Article Content

**കുറ്റ്യാടി** : നിട്ടൂരിൽ സമൂഹവിരുദ്ധർ കാർഷികവിളകൾ നശിപ്പിച്ചതായി പരാതി. നിട്ടൂർ ശിവക്ഷേത്രപരിസരത്തെ മൂന്നോളം കർഷകരുടെ വാഴ, കവുങ്ങ് എന്നിവയാണ് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ പിഴുതെറിഞ്ഞത്.

കർഷകനും മുൻ ഇറിഗേഷൻ വകുപ്പ് ജീവനക്കാരനുമായ പാലക്കോടൻകണ്ടി എ. ബാലകൃഷ്ണൻ നമ്പീശന്റെ ആറിലധികം കുലയ്ക്കാറായ വാഴകളും കവുങ്ങിൻതൈയും നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു. പ്രദേശത്ത് സ്ഥാപിച്ച ഡി.വൈ.എഫ്.ഐ. പ്രചാരണബോർഡും നശിപ്പിച്ചിട്ടുണ്ട്.

കുറ്റ്യാടി പോലീസിൽ പരാതി നൽകി. കാർഷികവിളകൾ നശിപ്പിച്ച സമൂഹവിരുദ്ധരെ ഒറ്റപ്പെടുത്തണമെന്ന് കർഷകസംഘം വടയം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വാർഡ് മെമ്പർ പി.പി. ചന്ദ്രൻ, വടയം മേഖല കർഷകസംഘം സെക്രട്ടറി കെ.ജി. രാധാകൃഷ്ണൻ, സി.പി.എം. വടയം ലോക്കൽ കമ്മിറ്റിയംഗം കെ. പ്രകാശൻ, ഡി.വൈ.എഫ്.ഐ. വടയം മേഖല അംഗം വി.എം. പ്രവീൺ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

ഡി.വൈ.എഫ്.ഐ. പ്രചാരണബോർഡ് നശിപ്പിച്ച നടപടിയിൽ ഡി.വൈ.എഫ്.ഐ. നിട്ടൂർ യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. വി.എം. പ്രവീൺ അധ്യക്ഷനായി. എം. സൂരജ്, ലിനിഷ വത്സൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/99557/complaint-that-anti-social-elements-have-destroyed-agricultural-crops-in-nitoor)