---
title: " ചാമ്പ്യൻ ആരാകും; സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് ഫൈനൽ ഇന്ന് "
english_title: "Who will be the champion; State Youth Volleyball Championship finals today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/99767/who-will-be-the-champion-state-youth-volleyball-championship-finals-today"
published_at: "2023-02-26T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63faf67d9d2cb_voli.jpg"
keywords: []
---

#  ചാമ്പ്യൻ ആരാകും; സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് ഫൈനൽ ഇന്ന് 

> **Lead Summary:** **വട്ടോളി**: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ഫൈനൽ ഇന്ന് നടക്കും.

## Article Content

**വട്ടോളി**: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ഫൈനൽ ഇന്ന് നടക്കും.

കെ കെ കുഞ്ഞിചാത്തു മെമ്മോറിയൽ ചാരിറ്റി ബിൾ ട്രസ്റ്റിന്റെ ധനശേഖരണാർഥമാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ഗ്യാലറിക ളിൽ ആവേശം വിതറിയാണ് ചാമ്പ്യൻഷിപ്പ് തുടരുന്നത്.

ക്വാർട്ടർ ഫൈനൽ പുരുഷ വിഭാഗത്തിൽ കോട്ടയം കൊല്ലം മത്സരത്തിൽ കോട്ടയം നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചു.ഇടുക്കി തൃശൂർ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക് തൃശൂരിനെ പരാജയപ്പെടുത്തി ഇടുക്കി വിജയിച്ചു.

ഇന്ന് വൈകുന്നേരം 6.00 മണിക്ക് വനിതാവിഭാഗം ഫൈനൽ മത്സരത്തിൽ പത്തനംതിട്ടയും കോഴിക്കോടും തമ്മിൽ ഏറ്റുമുട്ടും. 7.30 ന് കോട്ടയം എറണാകുളം ടീമുകൾ തമ്മിൽ ഫൈനൽ മത്സരം നടക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/99767/who-will-be-the-champion-state-youth-volleyball-championship-finals-today)