---
title: "മലയോരത്തിന്റെ മുഖഛായ മാറി; എടോനിപാലം പൂർത്തിയായി"
english_title: "The face of the hill changed; Etonipalam is complete"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/99788/the-face-of-the-hill-changed-etonipalam-is-complete"
published_at: "2023-02-26T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb0976dc501_edoni.jpg"
keywords: []
---

# മലയോരത്തിന്റെ മുഖഛായ മാറി; എടോനിപാലം പൂർത്തിയായി

> **Lead Summary:** ** കുറ്റ്യാടി**: നരിപ്പറ്റ പഞ്ചായത്തിലെ എടോനിപാലം പൂർത്തിയായി. ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ പ്ലാൻ ഫണ്ടിൽ നിന്നും ചെലവഴിച്ചാണ് പാലവും സമാന്തര റോഡും പണി പൂർത്തീകരിച്ചത്.

## Article Content

** കുറ്റ്യാടി**: നരിപ്പറ്റ പഞ്ചായത്തിലെ എടോനിപാലം പൂർത്തിയായി. ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ പ്ലാൻ ഫണ്ടിൽ നിന്നും ചെലവഴിച്ചാണ് പാലവും സമാന്തര റോഡും പണി പൂർത്തീകരിച്ചത്.

കണ്ണൂർ കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. വാണിമേൽ,നരിപ്പറ്റ,കായക്കൊടി,കാവിലുംപാറ പഞ്ചായത്തുകളിലെ വിനോദ സഞ്ചാര മേഖലകളായ മുടിക്കൽ,ഉറിതൂക്കി, കോരണമാല,നാദാപുരംമുടി,തണൽത്തട്ട്,എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയോജിപ്പിക്കാനും ഈ പാലം സഹായകമാവും.

ഒരു നാടിൻറെ ആവശ്യം ഉൾക്കൊണ്ട വികസന പ്രവർത്തനങ്ങളിലൊന്നാണ് എടോനിപാലം നിർമാണമെന്ന് ജില്ലാ പഞ്ചായത്ത് കുറ്റ്യാടി ഡിവിഷൻ അംഗം സി എം യശോദ പറഞ്ഞു.

എടോനിപാലത്തിനൊപ്പം മലയോരാ ഹൈവേ കൂടി പണിപൂർത്തിയാക്കി ഗതാഗതം ആരംഭിച്ചാൽ മലയോര ഗ്രാമങ്ങളുടെ മുഖഛായ മാറുമെന്ന് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/99788/the-face-of-the-hill-changed-etonipalam-is-complete)