---
title: "കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്ഘടനവും യാത്രയയപ്പ് സമ്മേളനവും "
english_title: "Meteorological Center organization and send-off meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/99794/meteorological-center-organization-and-send-off-meeting"
published_at: "2023-02-26T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb0e1ed347f_hss.jpg"
keywords: []
---

# കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്ഘടനവും യാത്രയയപ്പ് സമ്മേളനവും 

> **Lead Summary:** **കുറ്റ്യാടി**: കുറ്റ്യാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ സമർപ്പണവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്‌ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി**: കുറ്റ്യാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ സമർപ്പണവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്‌ഘാടനം ചെയ്തു.

സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനഅധ്യാപകൻ രാജൻ തുണ്ടിയിൽ,അധ്യാപകരായ പി ജമാൽ,എൻ പി പ്രേമരാജൻ,എന്നിവർക്ക് ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി ചെയർമാൻ പി സുരേന്ദ്രൻ ഉപഹാരം നൽകി.

കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഓ ടി നഫീസ, ലീബ സുനിൽ,കുന്നുമ്മൽ ബി പി സി കെ കെ സുനിൽകുമാർ,എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പൽ ഡോ.സെഡ് എ അൻവർ ഷമീം സ്വാഗതവും കെ ഹാരീസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/99794/meteorological-center-organization-and-send-off-meeting)