---
title: "വാക്ക് പാലിച്ചു; മൊകേരി ഗവ. കോളേജിൽ കളിസ്ഥല നിർമ്മാണം അവസാന ഘട്ടത്തിൽ"
english_title: " kept his word; Mokeri Govt. Construction of playground in college is in final stage"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/99815/kept-his-word-mokeri-govt-construction-of-playground-in-college-is-in-final-stage"
published_at: "2023-02-26T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fb2076939fd_mokeri.jpg"
keywords: []
---

# വാക്ക് പാലിച്ചു; മൊകേരി ഗവ. കോളേജിൽ കളിസ്ഥല നിർമ്മാണം അവസാന ഘട്ടത്തിൽ

> **Lead Summary:** **മൊകേരി **: യുവത കളിച്ച് വളരട്ടെ ,മൊകേരി ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഒടുവിൽ കളിക്കളം ഒരുങ്ങി. മൊകേരി കോളേജിൽ ഒരു കളിസ്ഥലം വേണം എന്നത് വളരെ കാലമായി വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യമായിരുന്നു.

## Article Content

**മൊകേരി **: യുവത കളിച്ച് വളരട്ടെ ,മൊകേരി ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഒടുവിൽ കളിക്കളം ഒരുങ്ങി. മൊകേരി കോളേജിൽ ഒരു കളിസ്ഥലം വേണം എന്നത് വളരെ കാലമായി വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യമായിരുന്നു.

എംഎൽഎയായി സത്യപ്രതിജ്ഞ്ഞ ചെയ്ത ശേഷം ആദ്യവർഷം തന്നെ മൊകേരി കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്ക് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി.

എംഎൽഎ ആസ്തി വികസന പദ്ധതി പ്രകാരം കളിസ്ഥല നിർമ്മാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ.ഓപ്പ. സൊസൈറ്റിയുടെ നേതൃത്വത്തിൽ പൂർത്തിയാവുകയാണെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

അതിരുകൾ കരിങ്കൽ ഇട്ടു ഉയർത്തി, മണ്ണ് നിരപ്പാക്കി , ലെവൽ ചെയ്താണ് ഈ പ്രവർത്തി നടപ്പിലാക്കിയത്. തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗമാണ് ഗ്രൗണ്ട് നിർമ്മാണം നടത്തുന്നത്.

കൂടാതെ കോളേജിന് നല്ല രീതിയിലുള്ള കവാടവും ഒരുങ്ങുന്നുണ്ട്. പഠനത്തോടൊപ്പം ശാരീരിക ക്ഷമത കൂടി ഉറപ്പുവരുത്തേണ്ടത് ഈ കാലഘട്ടത്തിൻറെ ആവശ്യമാണ്. ജീവിതശൈലി രോഗങ്ങൾ വേട്ടയാടുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള പ്രവൃത്തി നടത്താൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്നും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/99815/kept-his-word-mokeri-govt-construction-of-playground-in-college-is-in-final-stage)