---
title: "സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് സമാപനം"
english_title: "State Youth Volleyball Championship concludes"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/99923/state-youth-volleyball-championship-concludes"
published_at: "2023-02-27T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc191b00eb8_volib.jpg"
keywords: []
---

# സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് സമാപനം

> **Lead Summary:** **വട്ടോളി**: സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ജില്ലാ ടെക്നിക്കൽ കമ്മറ്റിയും സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു.

## Article Content

**വട്ടോളി**: സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ജില്ലാ ടെക്നിക്കൽ കമ്മറ്റിയും സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു.

കെ കെ കുഞ്ഞിചാത്തു മെമ്മോറിയൽ ചാരിറ്റി ബിൾ ട്രസ്റ്റിന്റെ ധനശേഖരണാർഥമാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലായിരുന്നു ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.

ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടിയ കോഴിക്കോട് പത്തനംതിട്ട ടീമുകളിൽ വനിതാ വിഭാഗത്തിൽ കോഴിക്കോടിനെ പരാജയപ്പെടുത്തി പത്തനംതിട്ട വിജയികളായി.

പുരുഷ വിഭാഗം ഫൈനൽ മത്സരത്തിൽ കോട്ടയം എറണാകുളം തമ്മിൽ നടന്ന മത്സരത്തിൽ കോട്ടയത്തെ പരാജയപ്പെടുത്തി എറണാകുളം വിജയികളായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/99923/state-youth-volleyball-championship-concludes)