Categories
headlines

“പഴമയിൽ നിന്ന് ഒരു കാറ്റാടി” പ്രകാശനം ചെയ്തു

കുറ്റ്യാടി:   കടത്തനാടിൻ്റെ സാഹിത്യ പാരമ്പര്യത്തിലെ തിളങ്ങുന്ന അധ്യായങ്ങളായ കടത്തനാട്ട് മാധവി അമ്മ, ഉദയവർമ്മരാജ, കെ. സി. നാരായണൻ നമ്പ്യാർ തുടങ്ങിയവരുടെയും മഹാകവി കുട്ടമത്തിനെപോലുള്ളവരുടെയും സാഹിത്യ സംഭാവനകളെ രേഖപ്പെടുത്തുന്ന ലേഖന സമാഹാരമായ  ബി. കെ. തിരുവോത്തിൻ്റെ “പഴമയിൽ നിന്ന് ഒരു കാറ്റാടി” പ്രശസ്ത നിരൂപകനായ പ്രഫ: കെ. പി. ശങ്കരൻ ഓൺലൈനായി പ്രകാശനം ചെയ്തു.

മലയാളത്തിൻ്റെ പഴയകാല സാഹിത്യത്തിൻ്റെ പ്രൗഢമായ പാരമ്പര്യത്തെ മികവുറ്റ രീതിയിൽ അവതരിപ്പിച്ച ഈ ഗ്രന്ഥം കൈരളിയ്ക്ക് ഒരു ഈട് വെപ്പായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മലയാള സാഹിത്യ ചരിത്രം പഠിക്കുന്നവർക്ക് വഴികാട്ടിയായി മാറും ഈ പുസ്തകം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുവ നിരൂപകരിൽ ശ്രദ്ധേയനയായ രഘുനാഥൻ പറളി ആമുഖഭാഷണം നടത്തി. എം. എം. സോമശേഖരൻ, ഡോ. എ. കെ. രാജൻ, പി. ഹരീന്ദ്രനാഥ്, ഡോ. കെ. എം. ഭരതൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ബി. കെ. തിരുവോത്ത് നന്ദി പ്രകാശിപ്പിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP