Categories
Nattuvartha

തെരുവുനായയെ കീഴ്‌പ്പെടുത്തി അനിയത്തിയുടെ ജീവൻ രക്ഷിച്ച് അദ്രിത്

കക്കട്ടിൽ:തെരുവുനായയെ കീഴ്‌പ്പെടുത്തി  അനിയത്തിയുടെ ജീവൻ രക്ഷിച്ച അദ്രിത് നാടിന് മാതൃകയായി.

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അദ്രിത് കുഞ്ഞനിയത്തി സാൽവിയയുടെ കരച്ചിൽ കേട്ടാണ് തിരിഞ്ഞുനോക്കിയത്.

വീടിനകത്തേക്ക് ഓടിക്കയറിയ തെരുവുനായ സാൽവിയയ്ക്കുനേരെ പാഞ്ഞടുക്കുന്നതാണ് കണ്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല. മുറ്റത്തുകിടന്ന വടിയെടുത്ത് അകത്തേക്കോടി.

അനിയത്തിയുടെനേരെ കുതിച്ച നായയെ ചവിട്ടിമാറ്റി. അതോടെ നായ അദ്രിതിന് നേരെ തിരിഞ്ഞു. കടിയേറ്റിട്ടും ധൈര്യം കൈവിടാതെ കൈയിലിരുന്ന വടികൊണ്ട് അദ്രിത് നായയെ തലങ്ങും വിലങ്ങും അടിച്ചു. അതോടെ നായ പിന്തിരിഞ്ഞോടി.

പാതിരിപ്പറ്റ വടക്കയിൽ ജിതേഷിന്റെയും നിഷിതയുടെയും മകനായ പതിനൊന്നുകാരൻ അദ്രിതാണ് ആറു വയസ്സുകാരിയായ അനിയത്തിയെ ആക്രമിക്കാനെത്തിയ തെരുവുനായയെ സധൈര്യം നേരിട്ടത്.

കഴിഞ്ഞദിവസം രാവിലെ അദ്രിതിനെയും സാൽവിയയെയും വീട്ടിലാക്കി അമ്മ പുറത്ത് പോയപ്പോഴായിരുന്നു സംഭവം. അച്ഛൻ ജിതേഷ് വിദേശത്താണ്.

ബഹളംകേട്ട് നാട്ടുകാരെല്ലാം ഓടിക്കൂടി. പരിക്കേറ്റ അദ്രിതിനെ നാദാപുരം ഗവ. ആശുപത്രിയിലെത്തിച്ച് കുത്തിവെപ്പ് എടുത്തു. ചീക്കോന്ന് ഈസ്റ്റ് എം.എൽ.പി. സ്കൂളിൽ അഞ്ചാംക്ലാസ്സിലാണ് അദ്രിത്.

ഇതേ സ്കൂളിൽ ഒന്നാംക്ലാസിലാണ് സാൽവിയ. ധീരപ്രവർത്തിയെ അഭിനന്ദിച്ച് കുന്നുമ്മൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലേഷ് ഉപഹാരം നൽകി. അദ്രിതിനെ സ്കൂൾ പി.ടി.എ.യും വിദ്യാർഥികളും ഓൺലൈനിലും അനുമോദിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP