ഗുണനിലവാരമില്ലെന്ന് ആക്ഷേപം; പൈപ്പുകൾ പൊട്ടി സംസ്ഥാനപാത ഉൾപ്പെടെ റോഡുകൾ തകരുന്നു

By Newsdesk | Thursday October 8th, 2020

SHARE NEWS
SHARE NEWS


കുറ്റ്യാടി: പൈപ്പുകളുടെ ഗുണനിലവാരമില്ലാത്തതിനാൽ കുന്നുമ്മൽ അനുബന്ധ കുടിവെള്ളപദ്ധതിയുടെ വിതരണക്കുഴൽ പൊട്ടി ജലം പാഴാവുന്നത് പതിവാകുന്നു.

സംസ്ഥാനപാത ഉൾപ്പെടെ റോഡുകൾ തകരുന്നു. നരിപ്പറ്റ പോസ്റ്റോഫീസ് പരിസരം, വാണിമേൽ വില്ലേജ് ഓഫീസ് പരിസരം, കുളങ്ങരത്ത് നരിപ്പറ്റ റോഡ് ഭാഗം, വട്ടോളി എന്നിവിടങ്ങളിലാണ് പൈപ്പ്പൊട്ടിയത്.

സംസ്ഥാന പാതയിൽ കുളങ്ങരത്തിനും നരിപ്പറ്റ റോഡിനുമിടയിൽ, പൈപ്പ് പൊട്ടി ശുദ്ധജലം പാതയിലൂടെ പരന്നൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. കുറ്റ്യാടിക്കും-നാദാപുരത്തിനുമിടയ്ക്ക്‌ വൻകുഴി രൂപം കൊണ്ടിട്ടുമുണ്ട്.

നിലവാരം കുറഞ്ഞ പൈപ്പുകൾ സ്ഥാപിച്ചതിനാലാണ് ഇടയ്ക്കിടെ പലയിടത്തും പൊട്ടുന്നതെന്ന് ആക്ഷേപമുണ്ട്.

81 കോടിരൂപ ചെലവഴിച്ച് ‌22 വർഷംകൊണ്ടാണ് ഒരുവിധം പദ്ധതി പൂർത്തിയാക്കിയത്. രണ്ടുവർഷംമുമ്പ് ഉദ്ഘാടനവും നടത്തി.

കുന്നുമ്മൽ, തൂണേരി ബ്ലോക്ക് പരിധിയിലുള്ള കായക്കൊടി, നരിപ്പറ്റ, വാണിമേൽ, വളയം, തൂണേരി, നാദാപുരം, കുറ്റ്യാടി ഗ്രാമപ്പഞ്ചായത്തുകളാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്.

കുറ്റ്യാടി പുഴയിലാണ് പദ്ധതിയുടെ കിണർ നിർമിച്ചത്. 19.3 ദശലക്ഷം സംഭരണശേഷിയുള്ള ജലശുദ്ധീകരണ ടാങ്ക് കുറ്റ്യാടി പഞ്ചായത്തിലെ കടേക്ക ചാലിലാണുള്ളത്.

ഇവിടെ നിന്ന് ശുദ്ധികരിക്കുന്ന വെള്ളം കായക്കൊടി പഞ്ചായത്തിലെ കാപ്പുമൽ നിർമിച്ച 3.88 ദശലക്ഷം സംഭരണശേഷിയുള്ള ടാങ്കിലും, കുറ്റ്യാടി പഞ്ചായത്തിലെ 1.50 ദശലക്ഷം സംഭരണ ശേഷിയുള്ള കൊയമ്പാര കുന്നിലെ ടാങ്കിലുമെത്തിക്കും.

പിന്നീട് അവിടെനിന്ന് ചെറിയ പൈപ്പ് വഴി കായക്കൊടി , നരിപ്പറ്റ ട്രാൻസ്‌ഫോർമർമുക്ക്, വാണിമേൽ ഇരുന്നിലാട്, വളയം നിരവുമ്മൽ, നാദാപുരം അത്യോറമല, തൂണേരി കക്കം വെള്ളിക്കുന്ന് എന്നിവിടങ്ങളിൽ നിർമിച്ച ടാങ്കുകളിൽ എത്തിക്കുകയും തുടർന്ന് അതത് പഞ്ചായത്തുകളിലെ വീടുകളിൽ വിതരണം ചെയ്യുന്നതാണ് പദ്ധതി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *