Categories
headlines

മൂന്നാംകൈ പുഴയ്ക്ക് കുറുകെ പാലം വരുന്നു ; ദുരിതങ്ങളെല്ലാം ഇനി മറക്കാം

കുറ്റ്യാടി : ഇ.കെ വിജയൻ എം എൽ എ യുടെ ശ്രമഫലമായി മൂന്നാംകൈ പുഴയ്ക്ക് കുറുകെ പാലം വരുന്നു, ദുരിതങ്ങളെല്ലാം ഇനി മറക്കാം.

മലയോര മേഖലയിലെ നൂറു കണക്കിനാളുകളുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. പാലം പണിയുന്നതിന്നുള്ള നടപടികളായി, നിർമാണ പ്രവൃത്തിക്ക് കരാർ നൽകിക്കഴിഞ്ഞു.

മികച്ച നിലവാരമുള്ള പാതയാണെങ്കിലും ഉദ്ദേശിച്ച വിധം ജനങ്ങൾക്ക് ഉപകാരപ്പെടാത്ത നിലയിലായിരുന്നു മൂന്നാം കൈ-പി.ടി. ചാക്കോ റോഡ്. പാലം ഇല്ലാത്തതായിരുന്നു !.. തടസ്സം.

അതുകൊണ്ടു തന്നെ ആവശ്യമായ ഇടങ്ങളിലൊക്കെ കലുങ്കുകളും ഓവു ചാലുകളുമുണ്ടാക്കി നല്ല വീതിയിൽ നിർമിച്ച് ടാറിട്ട റോഡ് 9 വർഷമായി ഏറക്കുറെ അനാഥാവസ്ഥയിലായിരുന്നു.

പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജനയിലുൾപ്പെടുത്തി 2012-ലാണ് 2.740 കിലോമീറ്റർ ദൂരമുള്ള മൂന്നാം കൈ, പി.ടി. ചാക്കോ നഗർ റോഡ് നിർമാണം തുടങ്ങുന്നത്. ഭാവിയിൽ മലയോര ഹൈവേ എന്നതായിരുന്നു ലക്ഷ്യം.

വയനാട് റോഡ് കടന്നു പോകുന്ന ഭാഗത്തെ മൂന്നാംകൈയിൽനിന്ന്‌ തുടങ്ങുന്നിടത്തു തന്നെയാണ് പുഴയും. എന്നാൽ പുഴയ്ക്ക് കുറുകെ പാലം നിർമിക്കാൻ പി.ജി.എസ്.വൈ.യിൽ ഫണ്ട് ഉൾക്കൊള്ളിച്ചിരുന്നില്ല.

അതു കൊണ്ടുതന്നെ വയനാട് റോഡിലെ മൂന്നാംകൈയിൽനിന്ന്‌ തുടങ്ങേണ്ട റോഡ് ഏതാണ്ട് ഒരു കിലോമീറ്റർ മാറി ആശ്വാസിയിൽ നിന്നുമാണ് തുടങ്ങിയത്.

നിർമാണം പൂർത്തിയാക്കി 2013-ൽ തന്നെ റോഡ് തുറന്നു കൊടുത്തെങ്കിലും പാലമില്ലാത്തതിനാൽ ഗതാഗതം സാധ്യമായില്ല.

റീ ബിൽഡ് കേരളയിലുൾപ്പെടുത്തി പാലത്തിന് 2.10 കോടി അനുവദിച്ചതോടെയാണ് ഇപ്പോൾ പാലം യാഥാർഥ്യമാകാൻ പോകുന്നത്.

ഇ.കെ. വിജയൻ എം.എൽ.എ. യുടെ ശ്രമഫലമായിട്ടാണ് ഫണ്ടനുവദിച്ചു കിട്ടുന്നത്.

മഴ വിട്ടുമാറി പുഴയിലെ വെള്ളം കുറഞ്ഞാലുടനെ പാലത്തിന്റെ പ്രവൃത്തി തുടങ്ങും. പുഴയിൽ നിർമിക്കുന്ന മൂന്ന് കോൺക്രീറ്റ് തൂണു(സ്പാൻ)കളിലായാണ് 25 മീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലും പാലം നിർമിക്കുകയെന്ന് എൽ. എസ്.ജി.ഡി. അധികൃതർ പറഞ്ഞു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP