Categories
Election special

യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയില്‍

കുറ്റ്യാടി :യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയില്‍.

ഇതേ തുടർന്ന് പാറക്കൽ അബ്ദുള്ള തന്റെ ഫേസ് ബുക്ക്‌ പേജിൽ ബോർഡിന്റെ ചിത്രങ്ങളും പോസ്റ്റ്  ചെയ്തിട്ടുണ്ട്.

നിരവധി ബോർഡുകളാണ് കീറിയിട്ടുള്ളത്.പോസ്റ്റിന് താഴെ ബോർഡുകൾ നശിപ്പിച്ചവർക്ക് നേരെ കടുത്ത വിമർശനവുമായി ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

അഞ്ച് വർഷക്കാലം കുറ്റ്യാടിയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനസമക്ഷം അവതരിപ്പിച്ചാണ് ഇക്കുറിയും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും , വികസനം ചർച്ചയാവുന്നതിൽ വിറളിപൂണ്ട ചിലർ പ്രചാരണ ബോർഡുകളും മറ്റും വ്യാപകമായി നശിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പാറക്കൽ അബ്ദുള്ള ഫേസ് ബുക്കില്‍ കുറിച്ചു.

 

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP