കാറപകടം; സാരമായി പരിക്കേറ്റ കുറ്റ്യാടി സ്വദേശി സൈനികനും മരിച്ച സുഹൃത്തിൻ്റെ കുടുംബത്തിനും ഒരു കോടി രൂപയോളം നഷ്ടപരിഹാരം

By Newsdesk | Saturday September 26th, 2020

SHARE NEWS
SHARE NEWS

കുറ്റ്യാടി: കാർ നിയന്ത്രണംവിട്ട് മറ്റൊരു കാറിലിടിച്ച് സാരമായി പരിക്കേറ്റ കുറ്റ്യാടി സ്വദേശി സൈനികനും അപകടത്തിൽ മരിച്ച സുഹൃത്തിൻ്റെ കുടുംബത്തിനും ഒരു കോടി രൂപയോളം നഷ്ടപരിഹാരം.

കുറ്റ്യാടി അമ്പലക്കണ്ടി എ കെ അജിത് കുമാറിനാണ്‌(45) ഗുരുതരമായി പരിക്കേറ്റത്‌. ആർപിഎഫ് കോൺസ്റ്റബിൾ കണ്ണൂർ കണിച്ചാൽ മേക്കൽ എം എസ് വിജേഷ് ആണ് മരിച്ചത്‌.

ഇരുവർക്കുമായി ഒരു കോടി രൂപയോളം നഷ്ടപരിഹാരം നൽകാനാണ് വടകര മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണലിന്റെ വിധി.

അജിത്ത് കുമാറിന് 45,55,000 രൂപയും വിജേഷിന്റെ കുടുംബത്തിന് 41,06,701 രൂപയും നൽകണം.

കേസ് ഫയൽ ചെയ്ത 2011 മുതൽ ഏഴര ശതമാനം പലിശ സഹിതം നൽകാനാണ് എംഎസിടി ജഡ്ജി ബി പി എം സുരേഷ്ബാബു ഉത്തരവിട്ടത്.

റോയൽ സുന്ദരം ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2011 നവംബർ 25നാണ് കേസിനാസ്പദമായ അപകടം നടന്നത്.

ആന്ധ്രാ പ്രദേശിലെ അനന്തപൂരിലെ സിംഗന മല മണ്ഡലിൽ ആർപിഎഫിൽ കോൺസ്റ്റബിൾമാരായിരുന്നു ഇരുവരും.

നാട്ടിലെത്തി തിരിച്ച് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിൽ സെക്കന്തരാബാദ് മൗലാനാ കോളേജിനുസമീപം ഇവർ സഞ്ചരിച്ച മാരുതി ആൾട്ടോ കാറിൽ നിയന്ത്രണംവിട്ട് എതിരെ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *