Categories
latest news

കേസ് വഴിത്തിരിവിൽ ; ജൂവലറി നിക്ഷേപതട്ടിപ്പ് കേസിൽ ഹമീദും മുഹമ്മദും നിർണ്ണായക വിവരങ്ങൾ നൽകി

കുറ്റ്യാടി : ഗോൾഡ് പാലസ് ജൂവലറി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പിടിയിലായവരിൽനിന്ന് പൊലീസിന് ലഭിച്ചത് ചില നിർണായക വിവരങ്ങൾ .

ഈ സാഹചര്യത്തിൽ കുറ്റ്യാടി പോലീസ് അറസ്റ്റുചെയ്ത മൂവരേയും ഒന്നിച്ച് ചോദ്യംചെയ്യുമെന്ന് സി.ഐ. ടി.പി. ഫർഷാദ് പറഞ്ഞു.

വെള്ളംപറമ്പത്ത് റുംഷാദ്, സബീർ, കച്ചേരി കെട്ടിയപറമ്പത്ത് ഹമീദ്, തയ്യുള്ളതിൽ മുഹമ്മദ് എന്നിവരെയാണ് ഒന്നിച്ച് ചോദ്യംചെയ്യാൻ തീരുമാനിച്ചത്.

രണ്ടുപേർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യംചെയ്താൽ ഇതിനുപിന്നിലുള്ള മറ്റുള്ളവരെക്കുറിച്ചറിയാൻ കഴിയും.

ഏർപ്പോർട്ടിലെ നടപടികൾ വൈകിയതിനാൽ ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിൽ ഡൽഹിയിൽ പിടിയിലായ മാനേജിങ് പാർട്‌നർമാരായ കെ.പി. ഹമീദ്, ടി. മുഹമ്മദ് എന്നിവരെ വെള്ളിയാഴ്ച്ചയാണ് പോലീസ് നാട്ടിലെത്തിച്ചത്.

വ്യാഴാഴ്ച എത്തിക്കുമെന്നായിരുന്നു പോലീസ് നേരത്തെ അറിയിച്ചത്.

എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതുകാരണമാണ് വൈകിയതെന്ന് സി.ഐ. ഫർഷാദ് അറിയിച്ചു.

ഇതിനിടെ മറ്റ് ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP