Categories
Election special

നാടിന്റെ വികസനത്തിന് മാറ്റം അനിവാര്യമാണ്, അവരിലൊരാളായി പ്രവർത്തിക്കും-സി കെ അശ്വനി

കുറ്റ്യാടി :വർഷങ്ങളായി കോൺഗ്രസാണ് മുട്ടുനട ഒമ്പതാം വാർഡ്‌ ഭരിച്ചു കൊണ്ടിരിക്കുന്നത്. ഈ വാർഡിൽ യാതൊരുവിധത്തിലുള്ള വികസനവും ഇതുവരെ നടത്താൻ ഭരണസമിതിയ്ക്ക് സാധിച്ചിട്ടില്ലെന്ന് മുട്ടുനട ഒമ്പതാം വാർഡ് ബിജെപി സ്ഥാനാർഥി സി കെ അശ്വനി.

പ്രദേശത്തെ മുഴുവൻ റോഡുകളുടെയും അവസ്ഥ ദയനീയമാണ്. വാഹനയാത്രികരും കാൽനടയാത്രക്കാരും ഒരേ തരത്തിലാണ് ഇവിടെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇതിനെതിരെ ശക്തമായി ഇടപെടുമെന്നും, വാർഡിലെ വികസനങ്ങൾക്ക് വേണ്ടി കൃത്യമായി ഇടപെടുമെന്നും അശ്വനി ട്രൂ വിഷൻ ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കി.

താൻ ജയിക്കുകയാണെങ്കിൽ എം പി യെ കൊണ്ട് ഗ്രാമം ദത്ത് എടുപ്പിക്കുമെന്നും അശ്വിനി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഭരണസമിതിയ്ക്ക് യാതൊന്നും തന്നെ ഇവിടെ ചെയ്യാൻ സാധിച്ചിട്ടില്ല. ജനങ്ങൾ അത് മനസ്സിലാക്കി കഴിഞ്ഞു. അതിനാൽ ഒരു ഭരണ വിരുദ്ധ മനോഭാവം ജനങ്ങളിൽ ഉടലെടുത്തിട്ടുണ്ട്. ജനങ്ങൾ ആഗ്രഹിക്കുന്നതും അവർ പറയുന്നതും ബിജെപി ഭരണത്തിൽ വരണമെന്ന് തന്നെയാണ്. വികസനം ആഗ്രഹിക്കുന്ന ജനങ്ങൾ വോട്ടു ചെയ്യുമെന്ന പ്രതീക്ഷയുണ്ട്… അതുകൊണ്ടുതന്നെ താൻ ജയിക്കുമെന്നതില്‍ നൂറു ശതമാനം വിശ്വാസമുണ്ടെന്ന് അശ്വനി പറഞ്ഞു.

ഫണ്ടുകൾ നല്ല രീതിയിൽ വിനിയോഗിക്കാൻ കഴിഞ്ഞ മെമ്പർക്ക് സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് പല റോഡുകളും കോൺക്രീറ്റ് ചെയ്തു തുടങ്ങിയത്. അഞ്ച് വർഷത്തെ ഭരണം തീർത്തും പോരായ്മയുടെ ഭരണമായിരുന്നു.

വാർഡിലെ മുഴുവൻ റോഡുകളുടെ നിർമ്മാണവും കൃത്യമായി നിർവഹിക്കും, ലൈഫ് മിഷൻ പോലുള്ള പദ്ധതിയിൽ വീട് ലഭിക്കാത്ത അനേകം കുടുംബങ്ങൾ വാർഡിൽ ഉണ്ട്. അവർക്ക് മുഴുവൻ വീട് വെച്ച് നല്കും, ഇതൊക്കെയാണ് തെരഞ്ഞെടുപ്പിൽ ഞാൻ മുന്നോട്ടുവെയ്ക്കുന്ന അജണ്ടകളെന്ന് അശ്വനി വ്യക്തമാക്കി.

അർഹതപ്പെട്ടവർക്ക് വേണ്ടി ഒരു ശബ്ദമായി ഞാനുണ്ടാകും… പാവപ്പെട്ടവർക്ക് കരുത്തായി കൂടെ നിൽക്കും… ജനങ്ങൾക്കിടയിൽ അവരിലൊരാളായി പ്രവർത്തിക്കും…

എതിർ സ്ഥാനാർഥികൾ ശക്തരാണ്. ശക്തമായ ഒരു ത്രികോണമത്സരം തന്നെയാണ് ഇവിടെ നടക്കാൻ പോകുന്നത്. ജനങ്ങൾ വിലയിരുത്തും…നാടിന്റെ  വികസനനേട്ടങ്ങള്‍ക്കായി അവർ വോട്ട് ചെയ്യും…

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP