പവിത്രന്റെ കുടുംബത്തിന് കൈത്താങ്ങായി ചേതനാ റാസൽ ഖൈമ

By Newsdesk | Sunday September 20th, 2020

SHARE NEWS
SHARE NEWS

കായക്കൊടി : കൊറോണയെ രണ്ടു  മാസക്കാലം പ്രതിരോധിച്ച് നിന്ന്. അവസാനം നാട്ടിലേ ക്കുളള ടിക്കറ്റ് റെഡിയായി അതീവ സന്തോഷത്തിലായിരുന്നു റാസൽ.

ഖൈമയിൽ ദീർഘകാലം സ്വർണ്ണ പണിക്കാരനായിരുന്ന കായക്കൊടി എളീക്കാംപറ  പവിത്രൻ , എസ്, എ സ് എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ മ കന്   സമ്മാനവും വാങ്ങി റാസൽ ഖൈമ എയർപോട്ടിലെത്തിയ പവിത്രന് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ് മരണത്തിന് കീഴടങ്ങേണ്ടി വന്നു.

 

കോവിഡ് ടെസ്റ്റിൽ പോസീറ്റാവായതിനാൽ അവിടെ തന്നെ ശവസംസ്കാരം നടത്തുകയും ചെയ്തു. പവിത്രന്റെ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ കുടുംബ സഹായ മമ്മിറ്റി രൂപീകരിച്ച് രംഗത്തിറങ്ങി. കോവിഡ് കാലത്തെ കൊടിയ സാമ്പത്തിക ദുരിതങ്ങൾക്കിട യിൽ വലിയ തോതിൽ അവർക്ക് മൂന്നോട്ട് പോകാൻ കഴിഞ്ഞില്ല. ആ ഘട്ടത്തിലാണ് സഹജീവിയുടെ കുടുംബത്തിന് പ്രതീക്ഷയായ് ചേതനാ റാസൽ ഖൈമ യുടെ പവർത്തകർ എത്തിയത്,

35 വർഷമായി റാസൽ ഖൈമയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായ ചേതനാ റാസൽ ഖൈമയായിരുന്നു പവിത്രന്റെ വിമാന ടിക്കറ്റ് നൽകിയിരുന്നത്. ഈ പ്രതിസന്ധികാലത്തും രക്തദാന ക്യാമ്പു കൾ പോലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചും ജനങ്ങൾക്കൊപ്പം നിൽക്കുന്ന ചേതന പവിത്രന്റെ കുടുംബത്തിന് വേണ്ടി പ്രവാസികൾക്കിടയിൽ നിന്നും ധനസമാഹരണം നടത്തി ചേതനാ സെക്രട്ടറി മോഹനൻ പിളള, പ്രവർത്തകരായ സഖാവ് ഷാജി കായക്കൊടി, ഗഫൂർ പൊന്നാനി, സുഗുണൻ മഠത്തിൽ കായക്കൊടി, എന്നിവരാണ് ഈ സഹായ പ്രവർത്തനത്തിന്റെ പുക്കാൻ പിടിച്ചത്. നേരത്തെ പവിത്രന്റെ മകന് ഒരു മൊബൈൽ ഫോണും ഇവർ എത്തിച്ചു കൊടുത്തിരുന്നു.

ചേതനാ റാസൽ ഖൈമ സ്വരൂപിച്ച തുക സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി സ: പി. മോഹനൻ മാസ്റ്റർ കുടുംബത്തിന് കൈമാറി, ജില്ലാ കമ്മിറ്റി അംഗം സ; കെ.കെ.ദിനേശൻ, കുന്നുമ്മൽ ഏരിയാ കമ്മിറ്റി അംഗം (സ)! എം, കെ.ശശി ലോക്കൽ സെക്രട്ടറി സ: കെ. ചന്ദ്രൻ, സുകു കാവിൽ ഇ, പി. ശ്രീജ, ഇ.പി, ചന്ദ്രൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *