Categories
headlines

ലോക് ഡൗൺ ദുരിത കാലത്ത് അശരണർക്ക് അത്താണിയായി ചിന്നൂസ് കൂട്ടായ്മ

കുറ്റ്യാടി : ലോക്ഡൗൺ മൂലം ജോലിയും കൂലിയും ഇല്ലാതെ ദുരിതം അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി കുറ്റ്യാടി ചിന്നൂസ് കൂട്ടായ്മയുടെ നൂതന സംരംഭമായ സൗജന്യ വസ്ത്ര വിതരണത്തിന്റെ ഔപചാരികമായ വിതരണോൽഘാടനം പശുക്കടവിലെ പീടികപ്പാറ കോളനിയിലെ അറുപതിലധികം അന്തേവാസികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്ത് കൊണ്ട് വാർഡ് മെമ്പർ സി.പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടന്ന ലളിതമായ ചടങ്ങിൽ ചിന്നൂസ് കൂട്ടായ്മ ചെയർമാൻ നസീർ ചിന്നൂസ്, ടി.സി.അഷ്റഫ്, സലാം ടാലന്റ്, ജിൽസ് തോമസ്, ഗഫൂർ കുറ്റ്യാടി, പ്രവാസി പ്രതിനിധികളായ മണ്ടോടി കുഞ്ഞമ്മത് , സുബൈർ തോണിക്കടവത്ത് തുടങ്ങിയവർ സംബന്ധിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP