Categories
latest news

വിത്തുതേങ്ങ വിലനിർണയം യോഗം ഇന്ന്; പ്രതീക്ഷയോടെ കർഷകർ

കുറ്റ്യാടി: കൃഷിവകുപ്പ് 2021 വർഷം സംഭരിക്കുന്ന വിത്തുതേങ്ങയുടെ വിലനിർണയ യോഗം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ന് കാവിലുമ്പാറ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിൽ നടക്കും.

വിലനിർണയ യോഗത്തിൽ ഇ.കെ. വിജയൻ എം.എൽ.എ., കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

കുറ്റ്യാടി മേഖലയിൽനിന്ന്‌ സംഭരിക്കുന്ന വിത്തുതേങ്ങ എത്രയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ കൃഷിവകുപ്പുദ്യോഗസ്ഥർ പ്രഖ്യാപിക്കും.

കഴിഞ്ഞ വർഷം 70 രൂപ വിലയിൽ ആറര ലക്ഷത്തിൽപ്പരം വിത്തു തേങ്ങയാണ് കുറ്റ്യാടി മേഖലയിൽനിന്ന്‌ സംഭരിച്ചത്.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP