കോറൻ്റയിനിൽ കഴിഞ്ഞ യുവാവിന് കോവിസ് ; നരിപ്പറ്റയിൽ കടുത്ത നിയന്ത്രണം

By Newsdesk | Thursday July 30th, 2020

SHARE NEWS
SHARE NEWS

കുറ്റ്യാടി : നരിപ്പറ്റ യുപി സ്ക്കൂളിനടുത്ത് ഹോം കോറൻ്റയിനിൽ കഴിഞ്ഞ മലപ്പുറം സ്വദേശി യുവാവിന് കോവിഡ്  സ്ഥിരീകരിച്ചു. നരിപ്പറ്റയിൽ കടുത്ത നിയന്ത്രണം. പഞ്ചായത്തിൽ നിന്ന് പുറത്തു പോകാൻ അനുമതി വേണം.

ബംഗളുവിൽ നിന്ന് 24 ദിവസം മുമ്പ് സുഹൃത്തിനോടൊപ്പം ബന്ധുവീട്ടിൽ ആരോഗ്യ വകുപ്പിൻ്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇരുവരും. നിരീക്ഷണ കലാവധി പൂർത്തിയാക്കി മടങ്ങാൻ ഒരുങ്ങുന്നതിനിടയിൽ യുവക്കൾ സ്വകാര്യ ലാബ് ജീവനക്കാരെ വീട്ടിൽ എത്തിച്ച് നടത്തിയ പിസി ആർ ടെസ്റ്റിലാണ് ഒരാൾക്ക് കോവിഡ് 19 പോസറ്റീവായത് .

എന്നാൽ ഇയാൾക്കൊപ്പം കഴിഞ്ഞ നരിപ്പറ്റ സ്വദേശിയായ സുഹൃത്തിൻ്റെ ഫലം നെഗറ്റീവാണ്. ഇതിനിടെ നരിപ്പറ്റ ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് സാമൂഹ്യവ്യാപനം തടയാനുള്ള നടപടി ശക്തമാക്കാൻ സർവകക്ഷിയോഗം തീരുമാനിച്ചു.

ചുറ്റുമുള്ള നാല് പഞ്ചായത്തുകളിലും സമ്പർക്കത്തിലൂടെ കോവിഡ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് പഞ്ചായത്ത് ഭരണസമിതി സർവകക്ഷിയോഗം വിളിച്ചു ചേർത്തത്.

പുറത്തേക്കുള്ള ഗ്രാമീണറോഡുകൾ, പാലങ്ങൾ ഉൾപ്പെടെഎല്ലാ വഴികളും പൂർണമായും അടച്ചിടും. മത്സ്യ, മാംസ കച്ചവടങ്ങൾ നിരോധിക്കുകയും ചെയ്തു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾമാത്രമെ പ്രവർത്തിക്കൂ. രാവിലെ എട്ട് മുതൽ രണ്ട് മണി വരെയേ പ്രവർത്തിക്കൂ.

ചുറ്റുമുള്ള നാദാപുരം, കുന്നുമ്മൽ, വാണിമേൽ, കായക്കൊടി പഞ്ചായത്തുകൾ കൺടെയ്‌ൻമെന്റ്‌ സോണുകളായതിനാൽ പഞ്ചായത്തിന് പുറത്തേക്ക് പോകുന്നവർ വാർഡ്തല ആർ.ആർ.ടി.യിൽനിന്ന് അനുമതിവാങ്ങണം. പുറത്ത് നിന്നുള്ള വാഹനങ്ങൾ പഞ്ചായത്തിലേക്ക് വരുന്നില്ലെന്ന് ആർ.ആർ.ടി.കൾ ഉറപ്പുവരുത്തും. ബാങ്കുകൾ, കടകൾ തുടങ്ങിയവയിലും അക്ഷയപോലുള്ള സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ പ്രവർത്തനം നിർത്തിവെപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കുന്നുമ്മൽ പഞ്ചായത്തിൽ രോഗംബാധിച്ച സ്ത്രീയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട പഞ്ചായത്തിലെ മുഴുവൻപേരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കി. ഇവരുടെ സ്രവം പരിശോധിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *