അമ്പത് പേർ പങ്കെടുത്ത വിവാഹ ചടങ്ങിൽ കോവിഡ് സ്ഥിരീകരിച്ച ഏഴ് പേർ

By Newsdesk | Friday September 4th, 2020

SHARE NEWS
SHARE NEWS

കുറ്റ്യാടി : അമ്പത് പേർ പങ്കെടുത്ത വിവാഹ ചടങ്ങിൽ കോവിഡ് സ്ഥിരീകരിച്ച ഏഴ് പേർ വേളം പഞ്ചായത്തിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്. ഇതിനിടെ വേളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇന്നലെ നടന്ന 58 പേരുടെ ആൻറിജൻ ടെസ്റ്റിൽ ഉറവിടമറിയാത്ത എട്ട് രോഗികൾ.

കഴിഞ്ഞദിവസം കോവിഡ് 19 സ്ഥിരീകരിച്ച തീക്കുനിയിലെ അറുപതുകാരനുമായി സമ്പർക്കം പുലർത്തിയ 24 പേർക്കും വിവിധ രോഗലക്ഷണങ്ങളുള്ള മറ്റു ചിലർക്കുമായിരുന്നു പരിശോധന.

ഇതിൽ കോവിഡ് ബാധിച്ച ആളുമായി സമ്പർക്കത്തിലേർപ്പെട്ട 24 പേരുടെയും പരിശോധന ഫലം നെഗറ്റീവായപ്പോൾ ഉറവിടമറിയാത്ത ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

പഞ്ചായത്തിലെ പത്ത്, പതിനൊന്ന് വാർഡുകളായ പെരുവയൽ, ചെമ്പോട്ട് സ്വദേശികളായ എട്ട് പേർക്കും നാലാം വാർഡിലെ പുത്തലത്ത് സ്വദേശിക്കുമാണ് രോഗം സ്ഥീരീകരിച്ചത്.

രോഗം ബാധിച്ചവരിൽ രണ്ട് പേർ സ്ത്രീകളും ഏഴ് യുവാക്കളുമാണ്. പള്ളിയത്തെയും, പെരുവയലിലെയും സ്ഥിതി സങ്കീർണമാണെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

പള്ളിയത്തെ മത്സ്യമാർക്കറ്റ്, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലും പെരുവയലിലെ കടകളിലും രോഗബാധിതരായ ചെറുപ്പക്കാർ നിത്യ സന്ദർശകരായിരുന്നു. അതിനിടെ ബുധനാഴ്ച പെരുവയലിൽ അമ്പത് പേർ പങ്കെടുത്ത വിവാഹ ചടങ്ങിൽ കോവിഡ് സ്ഥിരീകരിച്ച ഏഴ് പേരും പങ്കെടുത്തതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

വിവാഹത്തിൽ പങ്കെടുത്തവരുൾപ്പെടെ കോവിഡ് ബാധിച്ചവർ സമ്പർക്കത്തിലേർപ്പെട്ട 120 ഓളം പേരുടെ സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്.

ഇവർക്കുള്ള ആൻറിജൻ ടെസ്റ്റ് ഞായറാഴ്ച നടക്കും. വേളത്ത് ഉറവിട മറിയാത്ത രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ 10, 11, വാർഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജനങ്ങൾ പൂർണമായും പഞ്ചായത്തിന്റെയും, ആരോഗ്യ, പോലീസ് വകുപ്പുകളുടെയും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മോളി മൂയ്യോട്ടുമ്മൽ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *