കോവിഡ്;കുന്നുമ്മൽ പഞ്ചായത്ത് ഓഫീസ് അടച്ചു, നരിപ്പറ്റയിൽ രോഗികളുടെ എണ്ണം 59 ആയി

By Newsdesk | Wednesday September 16th, 2020

SHARE NEWS
SHARE NEWS

കുറ്റ്യാടി: കോവിഡ് വ്യാപന ജാഗ്രതയുടെ ഭാഗമായി കുന്നുമ്മൽ പഞ്ചായത്ത് ഓഫീസ് അടച്ചു.

നരിപ്പറ്റയിൽ രോഗികളുടെ എണ്ണം 59 ആയി ഉയർന്നു. നരിപ്പറ്റ പഞ്ചായത്തിലെ പതിനാലാം വാർഡിൽ മാത്രം സമ്പർക്കത്തിലൂടെ 38 പേർക്ക് രോഗം ബാധിച്ചു.

ഇവിടെയുള്ള ഒരു ഡ്രൈവർക്കാണ് ആദ്യം പോസിറ്റീവായത്. ഇയാളുടെ വീട്ടുകാർക്കും അവരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കും പിന്നീട് നടന്ന പരിശോധനയിൽ പോസിറ്റീവായതായി മെഡിക്കൽ ഓഫീസർ പറഞ്ഞു.

രോഗബാധിതരുടെ പ്രാഥമിക സമ്പർക്കപട്ടികയിൽ 132 പേരുണ്ട്. ഇവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

രോഗബാധിതരായ 27 പേർ അഞ്ചുവീടുകളിലായി ചികിത്സയിലാണ്. മറ്റുള്ളവർ എഫ്.എൽ.ടി.സി. കളിലാണുള്ളത്.

പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ 13, 14 വാർഡുകളിലെ ജാഗ്രതാസമിതി യോഗം തിരുമാനിച്ചു.

കുന്നുമ്മൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെ താത്‌കാലിക ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പഞ്ചായത്ത് ഓഫീസ് അടച്ചു.

കുന്നുമ്മൽ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ചൊവ്വാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഓഫീസ് അണുമുക്തമാക്കിയതിന് ശേഷം വ്യാഴാഴ്ച തുറന്നുപ്രവർത്തിക്കും.

ഗ്രാമപ്പഞ്ചായത്ത് വൈസ്. പ്രസിഡൻറ് ടി.പി. പവിത്രൻ, പി. അരവിന്ദാക്ഷൻ, സൗദ, ഡോ. ഗ്രീഷ്മപ്രിയ തുടങ്ങിയവർ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *

Also Read