കോവിഡ് രോഗി ജുമാ നമസ്കാരത്തിലും സൂപ്പർ മാർക്കറ്റിലും ; 224 പേർ നിരീക്ഷണത്തിൽ

By Newsdesk | Thursday July 30th, 2020

SHARE NEWS
SHARE NEWS

കുറ്റ്യാടി : കോവിഡ് രോഗിയായ യുവാവ് ജുമാ നമസ്കാരത്തിലും കുറ്റ്യാടിയിലെ പ്രമുഖ സൂപ്പർ മാർക്കറ്റിലും എത്തിയതായി റൂട്ട് മാപ്പ്. മേഖലയിലെ 224 പേർ നിരീക്ഷണത്തിൽ.

വേളത്ത് നാലുപേർക്കുകൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ ഒരു കുടുംബത്തിലെ അഞ്ചുപേർ കോവിഡിന്റെ പിടിയിലായി. 12ന് പഞ്ചായത്തിലെ എട്ടാം വാർഡായ കൂളിക്കുന്നിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത അഞ്ച് പേർക്ക് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കായക്കൊടി തളീക്കര സ്വദേശികളായ ഒരു വയസ്സുള്ള കുട്ടിയുൾപ്പടെ കുടുംബത്തിലെ നാല് പേർക്കും വേളം ചോയിമഠത്തിലെ 53 കാരിക്കുമായിരുന്നു രോഗം.

രോഗബാധിതയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട പത്തുപേരുടെ കോവിഡ് പരിശോധനയിലാണ് അവരുടെ കുടുംബത്തിലെ നാലുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്‌.

രോഗബാധിതനായ യുവാവ് വെള്ളിയാഴ്ച ചോയിമഠം പള്ളിയിൽ നടന്ന ജുമാ നമസ്കാരത്തിൽ പങ്കെടുക്കുകയും വൈകിട്ട്‌ നാലിനും നാലരയ്‌ക്കുമിടയിൽ കുറ്റ്യാടിയിലെ ഒരു പ്രമുഖ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

ജുമാ നമസ്‌കാരത്തിൽ പങ്കെടുത്ത 74 പേരോടും സൂപ്പർ മാർക്കറ്റിൽ ഉണ്ടായിരുന്ന ജീവനക്കാരടക്കമുള്ള 150 ആളുകളോടും നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.

നിലവിൽ അഞ്ച് സമ്പർക്ക രോഗികൾ ഉൾപ്പടെ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വേളം പഞ്ചായത്ത് അതീവ ജാഗ്രതയിലാണ്. കൂളിക്കുന്ന്, അരമ്പോൽ വാർഡുകൾ നിലവിൽ കണ്ടെയിൻമെന്റ്‌ സോണായി തുടരുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *