Categories

കുറ്റ്യാടിയിൽ കോവിഡ് വ്യാപനം രൂക്ഷം; കൺട്രോൾറൂം തുറന്നു

കുറ്റ്യാടി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുറ്റ്യാടിയിൽ പ്രതിരോധപ്രവർത്തനം ശക്തമാക്കി.

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കൺട്രോൾറൂം തുറന്ന് പ്രവർത്തനം ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ പറഞ്ഞു.

യുവജന, സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ചുചേർത്ത് കുറ്റ്യാടി ടൗണിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതുമായി ബന്ധപ്പെട്ട കർമപരിപാടികൾ ആവിഷ്കരിക്കും.

കുറ്റ്യാടിയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ബുധനാഴ്ചവരെയുള്ള കണക്കുകൾ അനുസരിച്ച് 70-ൽ അധികം കോവിഡ് രോഗികളാണ് കുറ്റ്യാടിയിൽ ഉള്ളത്.

വെള്ളിയാഴ്ച 310-ഓളം പേർക്ക് നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

വ്യാഴാഴ്ചയും ശനിയാഴ്ചയുമായി നടന്ന ആർ.ടി.പി.സി.ആർ പരിശോധനയിൽ പങ്കെടുത്ത 800-ഓളം ആളുകളുടെ പരിശോധനാഫലവും പുറത്തുവരാനുണ്ട്. ബുധനാഴ്ച 100-ഓളംപേർക്ക് നടത്തിയ ആൻറിജൻ പരിശോധനയിൽ 39 പേർക്ക് കോവിഡ് പോസിറ്റീവായി.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

RELATED NEWS


NEWS ROUND UP