Categories
Nattuvartha

വാക്‌സിൻ ക്യാംപിലെ കോവിഡ് നിയമലംഘനം: അധ്യാപകനുനേരെ സൈബർ ആക്രമണമെന്ന് ആക്ഷേപം

കായക്കൊടി: കായക്കൊടി പി.എച്ച്.സി.യിലെ കോവിഡ് വാക്‌സിനേഷൻ ക്യാംപിലുണ്ടായ പ്രോട്ടോകോൾ ലംഘനം ശ്രദ്ധയിൽപ്പെടുത്തിയ ആർ.ആർ.ടി. വൊളന്റിയർകൂടിയായ അധ്യാപകനുനേരെ സൈബർ ആക്രമണമെന്ന് ആക്ഷേപം.

കുറ്റ്യാടി പഞ്ചായത്ത് ടൗൺ ആർ.ആർ.ടി. ടീം കൺവീനറും കുറ്റ്യാടി എം.ഐ.യു.പി. സ്കൂൾ അധ്യാപകനുമായ എം. ഷഫീക്കിനുനേരെയാണ് സൈബർ ആക്രമണം ഉണ്ടായത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വാക്‌സിനെടുക്കാൻ കായക്കൊടി പി.എച്ച്.സി.യിലെത്തിയ ഷഫീക്ക് കേന്ദ്രത്തിലെ കോവിഡ് നിയമലംഘനത്തിൽ പ്രതികരിച്ചിരുന്നു.

കോവിഡ് മാനദണ്ഡം പാലിക്കാതെ നൂറുകണക്കിനാളുകൾ തിക്കിത്തിരക്കുന്ന രംഗം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്യുകയും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുകയുമാണുണ്ടായത്.

ഇതേത്തുടർന്ന് പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനത്തിന് ഷഫീക്ക് തുരങ്കംവെക്കുന്നെന്നും പഞ്ചായത്തിനെ അപമാനിച്ചു എന്നുമുള്ള തരത്തിലാണ് സൈബർ ഇടങ്ങളിൽനിന്നും ആക്രമണമെന്നാണ് ആക്ഷേപം. ഫോണിൽ വിളിച്ച് അസഭ്യവർഷം നേരിട്ടതായും പറയുന്നു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP