പന്തിരിക്കരയിലെ ബോംബേറ് ; പ്രതികളെയും ഉടൻ അറസ്റ്റ‌് ചെയ്യണമെന്ന്സി പി എം

By Newsdesk | Thursday January 24th, 2019

SHARE NEWS
SHARE NEWS

 

 

 

 

നാദാപുരം : പന്തിരിക്കരയില്‍ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പഞ്ചായത്ത് അംഗത്തിന്റെ വീട് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു .

ചങ്ങരോത്ത് പഞ്ചായത്ത് അംഗവും സിപിഐ എം പന്തിരിക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ പി ജയേഷിന്റെ വീടിന് ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ഉഗ്രസ്‌ഫോടനശേഷിയുള്ള നാടന്‍ ബോംബ് എറിഞ്ഞത്. സ്‌ഫോടനത്തില്‍ വീടിന്റെ മുന്‍വശത്തെ വാതിലും ജനലും തറയുടെ ടൈലുകളും പൊട്ടിച്ചിതറി.

നാലുദിവസം മുമ്പ് പന്തിരിക്കരയിലെ കുന്നുമ്മല്‍ വളപ്പില്‍ വിപിന്‍ രാജിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ജയേഷിനെയും കൂടെയുണ്ടായിരുന്ന പാര്‍ടി അംഗം സരുണിനെയും ആര്‍എസ്എസുകാര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചിരുന്നു. സാരമായി പരിക്കേറ്റ ജയേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ അക്രമവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെപ്പോലും കസ്റ്റഡിയിലെടുക്കാന്‍ പെരുവണ്ണാമൂഴി പൊലീസ് തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസം പന്തിരിക്കരക്കടുത്ത് ജാനകി വയലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അരീക്കന്‍ ചാലില്‍ സജിയുടെ വീടിന്റെ ചായ്പില്‍ സൂക്ഷിച്ച രണ്ടു നാടന്‍ ബോംബുകളും ബോംബ് നിര്‍മിക്കാനാവശ്യമായ സാമഗ്രികളും പൊലീസ് പിടികൂടിയിരുന്നു. അന്ന് കണ്ടെടുത്ത അതേ ഇനം നാടന്‍ ബോംബാണ് ജയേഷിന്റെ വീടിന് എറിഞ്ഞതെന്ന് ബോംബ് സ്‌ക്വാഡിലെ വിദഗ്ധര്‍ വ്യക്തമാക്കി.

ജയേഷിന്റെ വീട് ബോംബെറിഞ്ഞ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് പന്തിരിക്കരയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സിപിഐ എമ്മും എല്‍ഡിഎഫും പ്രകടനം നടത്തി. കെ പി ജയേഷിന്റെ വീട് ബോംബെറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ സിപിഐ എം പന്തിരിക്കര ലോക്കല്‍ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *