Categories
mainnews

കെ.കെ.കുറ്റ്യാടിയുടെ നിര്യാണം: കോൺഗ്രസിന് നഷ്ട്ടമായത് ജനകീയ നേതാവിനെ സർവ്വകക്ഷി അനുശോചന യോഗം നടത്തി

കുറ്റ്യാടി: കോൺഗ്രസ് നേതാവ് കെ.കെ.കുറ്റ്യാടിയുടെ നിര്യാണം കുറ്റ്യാടിയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് നഷ്ട്ടമായത് പാർട്ടി യുടെ ജനകീയ മുഖത്തെ.

നിലവിൽ കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന ഇദ്ദേഹം ദീർഘകാലം കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റായിരുന്നു.

ചൊവ്വാഴ്ച കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കുറ്റ്യാടിയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് വ്യക്തമായ ദിശാബോധം നൽകിയ നേതാവായിരുന്നു കെ.കെ. ഒരു കാലത്ത് രാഷ്ട്രീയ കലുഷിതമായ കുറ്റാടിയിൽ സമാധാനം പുനസ്ഥാപിക്കാനായി കെ.കെ.നടത്തിയ ഇടപെടലുകൾ ശ്രദ്ധേയവും പ്രശംസനീയവുമായിരുന്നു.

രാഷ്ട്രീയ എതിരാളികളെ തൻ്റെ സ്വതസിദ്ധമായ ശൈലിയിലൂടെയുള്ള ഇടപെടലുകളിലൂടെ ഇദ്ദേഹം ന്യായത്തിൻ്റെ ഭാഗത്തെത്തിച്ചിരുന്നു.

മദ്ധ്യസ്ഥ വേദികളിലെ കെ.കെ.യുടെ ഇടപെടലുകൾ ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. കുറ്റ്യാടിയുടെ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യം കൂടിയായ ഇദ്ദേഹം അറിയപ്പെടുന്ന ഒരു കലാകാരൻ കൂടിയായിരുന്നു. കുറ്റ്യാടിയിലെ മത്സ്യതൊഴിലാളികളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതിൽ കെ.കെ യുടെ പങ്ക് നിസ്ഥൂലമായിരുന്നു.

ഐ.എൻ.ടി.യു.സി പ്രസിഡൻ്റായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ ശവസംസ്ക്കാര ചടങ്ങിൽ ജീവിതത്തിൻ്റെ നാനാതുറകളിൽപ്പെട്ട നിരവധി പേർ പങ്കാളികളായി.

കുറ്റ്യാടിയിൽ സർവ്വകക്ഷി നേതൃത്വത്തിൽ മൗനജാഥയും അനുശോചന സമ്മേളനവും നടത്തി.പഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി.നഫീസ അധ്യക്ഷയായി.

വൈസ് പ്രസിഡൻ്റ് ടി.കെ.മോഹൻദാസ്, വാർഡ് മെമ്പർ എ.സി. അബ്ദുൾ മജീദ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്, സി.എൻ.ബാലകൃഷ്ണൻ, കെ.പി.അബ്ദുൾ മജീദ്, കെ.ഇ.ഫൈസൽ, യു.കെ.അർജ്ജുനൻ ,വാഴയിൽ ബാലൻ, പി.സി.രവീന്ദ്രൻ, ഒ.വി.ലത്തീഫ് ,ടി.കെ.ജമാൽ, എസ്.ജെ.സജീവ് കുമാർ, ഷക്കീർ ,ഉബൈദ് വാഴയിൽ, സി.കെ.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP