Categories
Nattuvartha

കോവിഡിനൊപ്പം പ്രളയമുന്നറിയിപ്പ്;പെരുവയലിൽ നാലുതരം ക്യാമ്പുകൾ സജ്ജീകരിക്കാന്‍ തീരുമാനം

കുറ്റ്യാടി : കോവിഡ് വ്യാപനത്തിനിടെ കാലാവസ്ഥാ വിഭാഗത്തിന്റെ പ്രളയമുന്നറിയിപ്പ് കൂടി ലഭിച്ച സാഹചര്യത്തിൽ പെരുവയൽ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ നാലുതരം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കാൻ തീരുമാനം.

പെരുവയൽ സെയ്ന്റ് സേവ്യേഴ്‌സ് സ്കൂൾ, ചെറുകുളത്തൂർ എ.എൽ.പി. സ്കൂൾ, കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച്. എന്നിവിടങ്ങളിൽ പൊതുക്യാമ്പ്, ചെറുകുളത്തൂർ ജി.എൽ.പി. സ്കൂളിൽ 60 കഴിഞ്ഞവർക്കും മറ്റ് രോഗികൾക്കുമുള്ള ക്യാമ്പ്, പെരിങ്ങൊളം ജി.എച്ച്.എസ്. സ്കൂളിൽ കോവിഡ് രോഗികൾക്കുള്ള ക്യാമ്പ്, കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ചിൽ ക്വാറന്റീനിൽ കഴിയുന്നവർക്കുള്ള ക്യാമ്പ് എന്നിങ്ങനെയാണ് സജ്ജീകരിക്കുക.

രോഗികളുടെയും ക്വാറന്റീനിൽ കഴിയുന്നവരുടെയും ലിസ്റ്റ് വാർഡ് തലത്തിൽ തയ്യാറാക്കി ആവശ്യമായ വാഹനസൗകര്യം ക്രമീകരിക്കും.

ഉപകരണങ്ങളും സമാഹരിക്കും. ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ അപകടസാധ്യതയുള്ള മരങ്ങൾ, ചില്ലകൾ, ബോർഡുകൾ എന്നിവ നീക്കംചെയ്യും.

വാർഡുതല ദുരന്ത നിവാരണസേന പുനഃസംഘടിപ്പിക്കാനും ഭരണസമതി അംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവരടങ്ങിയ യോഗത്തിൽ തീരുമാനമായി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹറാബി അധ്യക്ഷയായി.വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുബിത തോട്ടാഞ്ചേരി, പി.കെ. ഷറഫുദ്ദീൻ, സീമ ഹരീഷ്, മെഡിക്കൽ കോളേജ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലു, വില്ലേജ് ഓഫീസർമാരായ വി.കെ. അനിൽ കുമാർ, എം.എസ്. സൽവീന, വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷൻ ഓഫീസർ കെ.പി. ബാബുരാജ്, ടി.പി. മുഹമ്മദ്, സി.എം. സദാശിവൻ, കെ. കൃഷ്ണൻകുട്ടി, സി. രാജീവ് എന്നിവർ സംസാരിച്ചു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP