കുറ്റ്യാടി: അപ്രതീക്ഷിതമായി പെയ്ത മഴയിൽ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപക നെൽ കൃഷി നാശം സംഭവിച്ച വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പാറക്കൽ അബ്ദുള്ള എം.എൽ.എ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാറിന് നിവേദനം നൽകി.
വേളം ഗ്രാമ പഞ്ചായത്തിലെ പെരുവയൽ, ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ആയഞ്ചേരി, കടമേരി, മണിയൂർ ഗ്രാമ പഞ്ചായത്തിലെ ചെരണ്ടത്തൂർ ചിറ, തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിലെ വടക്കയിൽ താഴ, തോടന്നൂർ നോർത്ത്, കമ്പളോട്ട് താഴ എന്നീ പാടശേഖര സമിതിയുടെ കീഴിലുള്ള ഹെക്ടർ കണക്കിന് നെൽ കൃഷിക്കാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്.
കോവിഡ് മഹാമാരി ഏൽപ്പിച്ച കനത്ത ആഘാതത്തിൽ നിന്നും കരകയറുന്നതിനായി കടം വാങ്ങിയും ബാങ്ക് ലോൺ എടുത്തും വിത്തിറക്കിയ പാവപ്പെട്ട കർഷകർക്ക് ആവശ്യമായ നഷ്ട പരിഹാരം ഏറ്റവും വേഗത്തിൽ ലഭ്യമാക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.
കുറ്റ്യാടി മേഖലയിൽ പൊടുന്നനെ ഉണ്ടായ വലിയ കൃഷി നാശത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാനും എം എൽ എ ആവശ്യപ്പെട്ടു.
News from our Regional Network
RELATED NEWS
