Categories
Nattuvartha

സേവനവഴിയിൽ മുടി മുറിച്ചുനൽകി ദേവനന്ദ

കുറ്റ്യാടി : വേദനിക്കുന്ന മനസ്സുകൾക്കായി അഴകേകും മുടി മുറിച്ചുനൽകി വിദ്യാർഥിനി. വടക്കുമ്പാട് എച്ച്.എസ്.എസിലെ എൻ.എസ്.എസ്. വൊളന്റിയർ ലീഡർ എസ്.ഡി. ദേവനന്ദയാണ് കാൻസർ രോഗികൾക്കായി തന്റെ മുടി മുറിച്ചുനൽകിയത്.

പേരാമ്പ്ര അയ്യപ്പൻചാലിൽ ബാബുരാജിന്റെയും സുഷമയുടെയും മകളാണ് ഈ വിദ്യാർഥിനി.

ജീവകാരുണ്യപ്രവർത്തനത്തിലും കോവിഡ് കാലത്തെ സാമൂഹികസേവനരംഗത്തും എൻ.എസ്.എസ്. യൂണിറ്റുണ്ടായിരുന്നു. തണൽ കരുണ സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കൊപ്പമായിരുന്നു ഇത്തവണ ക്രിസ്മസ്- പുതുവത്സര ആഘോഷം.

മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ കണ്ടെത്താൻ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ 17-ാം വാർഡിൽനടന്ന സർവേയിലും ദേവനന്ദയുടെ നേതൃത്വത്തിൽ വൊളന്റിയർമാർ പങ്കാളികളായി.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP