Categories
Election special

വികസനം മുഖഛായ മാറ്റി, തികഞ്ഞ പ്രതീക്ഷ: പാറക്കല്‍ അബ്ദുല്ല

കുറ്റ്യാടി: വരുന്ന തെരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷത്തില്‍ കുറ്റ്യാടി മണ്ഡലത്തിലെ വോട്ടര്‍മാര്‍ തന്നെ തെരഞ്ഞെടുക്കുമെന്നാണു പ്രതീക്ഷയെന്ന് പാറക്കല്‍ അബ്ദുല്ല പറഞ്ഞു.

മണ്ഡലത്തില്‍ 40 വര്‍ഷങ്ങളില്‍ ഇല്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് നടപ്പിലാക്കിയത്.

മൊകേരി ഗവ. കോളെജും പയംകുറ്റിമലയും സര്‍ക്കാര്‍ ആശുപത്രികളും സ്‌ക്കൂളുകളും കാര്‍ഷിക പദ്ധതികളും കുടിവെള്ള സ്രോതസുകളും ഉള്‍പ്പെടെ 700 കോടിയുടെ പദ്ധതികളാണ് കുറ്റ്യാടിയില്‍ യാഥാര്‍ഥ്യമാക്കിയത്.

കുറ്റ്യാടി നാളികേര പാര്‍ക്ക് ഉള്‍പ്പെടെ ഏതാനും പദ്ധതികളില്‍ സര്‍ക്കാര്‍ ചില രഹസ്യ അജണ്ടകള്‍ കൊണ്ടുനടക്കുന്നു എന്നതാണ് ചിലരുടെ പെരുമാറ്റം കണ്ടപ്പോള്‍ മനസിലായത്.

അത് മണ്ഡലത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

കുറ്റ്യാടി ബൈപ്പാസ് യാഥാര്‍ഥ്യമാക്കുമെന്ന് മുന്‍ എംഎല്‍എ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ അടിസ്ഥാന രേഖകള്‍ പോലും ശരിയാക്കിയിരുന്നില്ല.

എല്ലാ തടസങ്ങളും നീക്കിയ ശേഷം നിര്‍മാണത്തിനായി ഭരണാനുമതി നേടിയെടുത്തു.

സര്‍ക്കാര്‍ പദ്ധതികള്‍ക്കു പുറമെ സ്വന്തം ചെലവിലും ആര്‍ദ്രം പോലുള്ള ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിയിട്ടുണ്ടെന്നും പാറക്കല്‍ അബ്ദുല്ല പറഞ്ഞു.

വിവിധ മേഖലകളില്‍ ചെലവഴിച്ച തുക ചുവടെ:
പൊതുമരാമത്ത് 94.23 കോടി
ആരോഗ്യം 26.66 കോടി
വിദ്യാഭ്യാസം 20.62 കോടി
ഉള്‍നാടന്‍ ജലഗതാഗതം 99.03 കോടി
കിഫ്ബി 336.92 കോടി
ഗ്രാമീണ റോഡുകള്‍ 59.50 കോടി
ഊര്‍ജം 2.77 കോടി
വില്ലേജ് ഓഫീസ് 1.68 കോടി
വ്യവസായം 1 കോടി
ടൂറിസം 2.15 കോടി
കൃഷി 7.90 കോടി
പട്ടികജാതി വികസനം 7.72 കോടി
ഇരിഗേഷന്‍, വാട്ടര്‍ അതോറിറ്റി 41.43 കോടി
അര്‍ദ്രം, ബില്‍ഡ് യുവര്‍ ഡ്രീംസ് 2.45 കോടി

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP